X

ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങി യുവതിയെ ജീവനോടെ കത്തിച്ചു

യുവതിയെ കാണാതായി മൂന്ന് ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടുകിട്ടിയത്.

കര്‍ണ്ണാടകയിലെ റായ്ച്ചൂരില്‍ യുവതിയെ ബലാല്‍സംഘം ചെയ്ത് തീകൊളുത്തി കൊന്നു. 23കാരിയായ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിയെയാണ് പകുതിയോളം കത്തിക്കരിഞ്ഞ നിലയിലും, മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലും കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണക്കാരി താന്‍ തന്നെയാണെന്നും, പരീക്ഷയ്ക്ക്‌ മാര്‍ക്ക് കുറഞ്ഞതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നുമുള്ളൊരു ആത്മഹത്യാക്കുറിപ്പ് മൃതശരീരത്തിനരികില്‍നിന്ന് ലഭിച്ചു. കര്‍ണ്ണാടകയിലെ മാധ്യമങ്ങളാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴിച്ച കോളേജിലേക്കുപോയ യുവതി വീട്ടില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് പോലീസ് പാതിയോളം കത്തിയ നിലയിലും, വലതു കൈ അറുത്തുമാറ്റപ്പെട്ട് കെട്ടിതൂങ്ങി നില്‍ക്കുന്ന നിലയിലുമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇത് അത്മഹത്യയാണെന്നാണ് ആദ്യം പോലീസ് വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ യുവതി കൂട്ട ബലാല്‍സംഘത്തിന് ഇരയായിയെന്നും, പോലീസുകാര്‍ ബോധപൂര്‍വ്വം കേസ് വളച്ചൊടിക്കുകയാണെന്നും. യുവതിയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണ്ണാടകയില്‍ ആളുകള്‍ പ്രതിഷേധം നടത്തുകയുണ്ടായി. ഇലക്ഷന്‍ അനുബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത മൂടിവെക്കുകയാണെന്നും ആരോപണമുണ്ട്.

യുവതിയെ കാണാതായി മൂന്ന് ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടുകിട്ടിയത്. ഒരു കൈ നഷ്ടപ്പെട്ട നിലയിലും, പാതിയോളം കത്തിയ നിലയിലുമായിരുന്നു മൃതദേഹം. യുവതി ആത്മഹത്യ ചെയ്തതാണെന്നും. മൃതദേഹം കത്തിയത് കാട്ടുതീയിലാണെന്നും, ഒരു കൈ നായ കടിച്ചുകൊണ്ടു പോയതാണെന്നുമാണ് പോലിസ് ആദ്യം പറഞ്ഞതെന്നും, എന്നാല്‍ ഇത് വിശ്വസിക്കാന്‍ കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. മൃതദേഹം തൂങ്ങിനിന്ന നിലയില്‍ കാണപ്പെട്ട തൂണിക്ക് തീപിടിച്ചിട്ടില്ലായിരുന്നുവെന്നും ഇത് കൊലപാതകമാണ് എന്നതിനുള്ള തെളിവാണെന്നും അവര്‍ ചൂണ്ടികാണിക്കുന്നു.

യുവതിയെ കൂട്ട ബലാല്‍സംഘം നടത്തിയതിനുശേഷം ഒരു കൈ വെട്ടിമാറ്റി ഭയപ്പെടുത്തി ആത്മഹത്യ കുറിപ്പ് എഴുതിയ്ക്കുകയായിരുന്നുവെന്നും. അതിനുശേഷം തീകൊളുത്തിക്കൊന്ന് കെട്ടിതൂക്കിയതാകുമെന്നാണ് നിഗമനം.

സുദര്‍ശനെന്നൊരാള്‍ യുവതിയെ ശല്യം ചെയ്തിരുന്നുവെന്നും. യുവതിയെ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയതിനു പിന്നില്‍ സുദര്‍ശനനും സംഘവുമാണെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. സുദര്‍ശനനെ പോലീസ് അറസ്റ്റ് ചെയ്തെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

This post was last modified on April 21, 2019 5:02 pm