X

“സംഘപരിവാറുകാർ ഭീഷണിയുമായെത്തിയാൽ ഇന്ന് ‘കാമദേവ ദിവസ’മാണെന്ന് പറയൂ” -ശശി തരൂർ

രാധാകൃഷ്ണ കേളിയുടെ ഒരു ചിത്രവും ചേർത്തായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

വലന്റൈൻസ് ദിനാശംസകൾ നേർന്നുള്ള ശശി തരൂരിന്റെ ട്വീറ്റിൽ സംഘപരിവാറിനിട്ട് ഒരു കുത്തും ഉണ്ടായിരുന്നു. സുഹൃത്തുമൊത്ത് കറങ്ങുമ്പോൾ ഏതെങ്കിലും സംഘപരിവാറുകാർ നിങ്ങളെ തടയാനെത്തിയാൽ ഇന്ന് പുരാതനമായ ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമായ ‘കാമദേവ ദിവസ’മാണെന്ന് പറയൂ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

രാധാകൃഷ്ണ കേളിയുടെ ഒരു ചിത്രവും ചേർത്തായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

ഇതിനെതിരെ സംഘപരിവാറുകാർ മറുപടി ട്വീറ്റുകളുമായി രംഗത്തെത്തി. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയും ശശി തരൂരിനെതിരെ രംഗത്തു വരികയുണ്ടായി. തരൂരിനെ ‘ലവ് ഗുരു’ എന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ആരെങ്കിലും വലന്റൈൻസ് ഡേക്കെതിരെ പ്രതികരിച്ചാൽ ലവ് ഗുരു അവർക്കെതിരെ നീങ്ങും എന്നായിരുന്നു ട്വീറ്റ്.

അതെസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ സംഘടനകൾ പ്രണയദിന വിരുദ്ധ പ്രവർത്തനങ്ങളുമായി ഇറങ്ങി. ഹൈദരാബാദിൽ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ വിവാഹം ചെയ്യിക്കുകയും ചെയ്തു.