X

ചന്ദ്രയാന്‍ 2 ലാന്‍ഡിംഗ് പാളാന്‍ കാരണം മോദി: കുമാരസ്വാമി

ഐഎസ്ആര്‍യിലെ ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരുടെ 10-12 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഭാഗമാണ് ഇത്. ഇതാണ് മോദി ഉപയോഗിച്ചത്.

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ പ്രശ്‌നമുണ്ടാകാന്‍ കാരണം പ്രധാനമന്ത്രി മോദിയാണ് എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ചന്ദ്രയാന്‍ 2, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത് സംബന്ധിച്ച് പ്രതീക്ഷ തകര്‍ത്തത് മോദിയുടെ സാന്നിധ്യമാണ് എന്നാണ് കുമാരസ്വാമിയുടെ അഭിപ്രായം. മോദിയുടെ ഭാഗ്യദോഷമാണ് എല്ലാത്തിനും പ്രശ്‌നമായത് – കുമാരസ്വാമി അഭിപ്ീല

താനാണ് ചന്ദ്രയാന്‍ ഇറക്കുന്നത് എന്ന മട്ടിലാണ് മോദി ബംഗളൂരുവിലെത്തിയത്. ഐഎസ്ആര്‍യിലെ ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരുടെ 10-12 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഭാഗമാണ് ഇത്. ഇതാണ് മോദി ഉപയോഗിച്ചത് – കുമാരസ്വാമി കുറ്റപ്പെടുത്തി.

വിക്രം ലാന്‍ഡറുമായി ലൂണാര്‍ ഓര്‍ബിറ്ററിന്റെ ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് വികാരാധീനനായി, നിരാശ പങ്ക് വച്ച് കരഞ്ഞ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനെ മോദി കെട്ടിപ്പിടിച്ചും പുറ്ത്ത് തട്ടിയുമാണ് ആശ്വസിപ്പിച്ചത്. പിന്നീട് തെര്‍മല്‍ ഇമേജ് വഴി, ലാന്‍ഡര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട് വന്നിരുന്നു.

This post was last modified on September 12, 2019 10:39 pm