X

യുദ്ധവിമാനം നിര്‍മ്മിക്കാന്‍ ശേഷിയില്ലെന്ന് പ്രതിരോധ മന്ത്രി പറഞ്ഞ എച്ച് എ എല്ലിന് റെക്കോര്‍ഡ്‌ വിറ്റുവരവ്

ദസോള്‍ട്ടുമായി എച്ച്എഎല്‍ ധാരണയിലെത്തിയിരുന്നതായും കേന്ദ്ര സര്‍ക്കാര്‍ കരാറുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ എച്ച്എഎല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുമായിരുന്നു എന്നും മുന്‍ ചെയര്‍മാന്‍ ടിഎസ് രാജു പറഞ്ഞിരുന്നു.

യുദ്ധവിമാനം നിര്‍മ്മിക്കാന്‍ ശേഷിയില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞ, പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) വിറ്റുവരവ് ഏറ്റവും ഉയര്‍ന്ന നിലയില്‍. യുപിഎ സര്‍ക്കാരിന്റെ റാഫേല്‍ കരാറില്‍ ഫ്രഞ്ച് കമ്പനി ദസോള്‍ട്ട് ഏവിയേഷന്റെ പ്രാദേശിക പങ്കാളിയായിരുന്ന എച്ച്എഎല്ലിനെ മാറ്റി പകരം അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ കൊണ്ടുവന്നതില്‍ കോണ്‍ഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചതിനോ പ്രതികരിച്ചതിന് മറുപടി പറയുമ്പോളാണ് എച്ച്എഎല്ലിന് ഉല്‍പ്പാദനശേഷി കുറവാണെന്ന് പറഞ്ഞത്. എന്നാല്‍ എച്ച്എഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-2018 സാമ്പത്തികവര്‍ഷം 18,28,386 ലക്ഷം രൂപ. 2016-17ല്‍ ഇത് 17,60,379 ലക്ഷം രൂപയായിരുന്നു.

റോട്ടറി വിംഗില്‍ 40 വിമാനങ്ങളും ഹെലികോപ്റ്ററുകളും (എസ് യു 30 എംകെഐ, എല്‍സിഐ തേജസ്, ഡോര്‍ണിയര്‍ ഡിഒ 228, എഎല്‍എച്ച് ധ്രുവ്, ചീതാള്‍ ഹെലികോപ്റ്റര്‍ എന്നിവ). ഇതിന് പുറമെ 105 പുതിയ എഞ്ചിനുകള്‍ എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. മൊത്തത്തില്‍ 220 വിമാനങ്ങളും ഹെലികോപ്റ്ററുകളും, 550 എഞ്ചിനുകള്‍, 146 പുതിയ എയ്‌റോ സ്ട്രക്ചറുകള്‍ എന്നിവ ഈ കാലയളവില്‍ നിര്‍മ്മിച്ചിട്ടുണ്ട്. എച്ച്എഎല്‍ ഓഹരി ഉടമകളുടെ 55ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
യുപിഎ സര്‍ക്കാരിന്റെ റാഫേല്‍ കരാര്‍ 126 വിമാനങ്ങളില്‍ 108 എണ്ണം എച്ച്എഎല്‍ നിര്‍മ്മിക്കാനും ബാക്കി ദസോള്‍ട്ട് നിര്‍മ്മിക്കാനുമാണ് ധാരണയായിരിക്കുന്നത്. ഖന വ്യവസായ സഹമന്ത്രി ബാബുള്‍ സുപ്രിയോയും എച്ച്എഎല്ലിനെതിരെ രംഗത്തെത്തിയിരുന്നു.

നികുതിക്ക് മുമ്പുള്ള എച്ച് എ എല്ലിന്റെ ലാഭം 3,32,284 ലക്ഷം രൂപയും നികുതിക്ക് ശേഷം 2,07,041 ലക്ഷം രൂപയുമാണ്. തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷം നികുതി ഒഴിവാക്കിയുള്ള ലാഭം 3,58,258 ലക്ഷം രൂപയുമായിരുന്നു. സുഖോയ്, മിഗ് വിമാനങ്ങളുടെ പല വേര്‍ഷനുകള്‍ തുടങ്ങിയവയെല്ലാം ഇവയുടെ വിദേശ നിര്‍മ്മാതാക്കളുടെ സഹായത്തോടെ തങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും റാഫേലിലും ഇത് തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നു എന്നും എച്ച്എഎല്‍ ഉദ്യോഗസ്ഥര്‍ എഎന്‍ഐയോട് പറഞ്ഞു. എച്ച്എഎല്ലിന് ഉല്‍പ്പാദന ശേഷിയില്ലെന്ന പ്രതിരോധ മന്ത്രിയുടെ പരാമര്‍ശം തള്ളിക്കളഞ്ഞ് കമ്പനി മുന്‍ ചെയര്‍മാന്‍ ടിഎസ് രാജു അടക്കമുള്ളവര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ദസോള്‍ട്ടുമായി എച്ച്എഎല്‍ ധാരണയിലെത്തിയിരുന്നതായും കേന്ദ്ര സര്‍ക്കാര്‍ കരാറുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ എച്ച്എഎല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുമായിരുന്നു എന്നും രാജു പറഞ്ഞിരുന്നു.

റാഫേല്‍ ഇടപാട്: ഉയര്‍ന്ന വിലയെ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥന്‍ എതിര്‍ത്തിരുന്നെന്ന് റിപ്പോര്‍ട്ട്

റാഫേല്‍ കത്തുന്നു: രാഹുല്‍ ഗാന്ധിയുടെ കുടുംബക്കാര്‍ എല്ലാം കള്ളന്മാരെന്ന് നിര്‍മ്മല സീതാരാമന്‍; ഒലാന്ദിനെ തള്ളി ഇന്ത്യ

ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?

റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

This post was last modified on September 29, 2018 4:19 pm