X

പൊതുസ്ഥലത്ത് നമാസ് പാടില്ല; 50 ശതമാനത്തിലധികം മുസ്ലീങ്ങളുള്ളിടത്ത് മാത്രം നമാസ് മതിയെന്ന് ഹിന്ദുത്വ സംഘടന

ഏപ്രില്‍ 20നാണ് ഗുഡ്ഗാവിലെ സെക്ടര്‍ 53ല്‍ പൊതുസ്ഥലത്തെ നമാസിനെതിരെ ഹിന്ദുത്വ സംഘടന പ്രശ്‌നമുണ്ടാക്കിയത്. നമാസിന്റെ പേരില്‍ പൊതുസ്ഥലം കയ്യേറുന്നു എന്നാണ് ഇവരുടെ ആരോപണം.

പൊതുസ്ഥലത്ത് നമാസ് പാടില്ലെന്നും (നമസ്‌കാരം) 50 ശതമാനത്തിലധികം മുസ്ലീങ്ങളുള്ള സ്ഥലത്ത് മാത്രം നമാസ് നടത്തിയാല്‍ മതിയെന്നും ഹിന്ദുത്വ സംഘടനയായ സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി. നമാസ് തടസപ്പെടുത്തിയവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ഗുഡ്ഗാവില്‍ ഇവര്‍ പ്രകടനം നടത്തിയിരുന്നു. ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. നഗരത്തില്‍ പൊതുസ്ഥലത്ത് നമാസ് പാടില്ലെന്നും ഹിന്ദു സംഘര്‍ഷ് സമിതി പറഞ്ഞിട്ടുണ്ട്.

ഏപ്രില്‍ 20നാണ് ഗുഡ്ഗാവിലെ സെക്ടര്‍ 53ല്‍ പൊതുസ്ഥലത്തെ നമാസിനെതിരെ ഹിന്ദുത്വ സംഘടന പ്രശ്‌നമുണ്ടാക്കിയത്. നമാസിന്റെ പേരില്‍ പൊതുസ്ഥലം കയ്യേറുന്നു എന്നാണ് ഇവരുടെ ആരോപണം. ഇന്ത്യാവിരുദ്ധ, പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായും ഹിന്ദുത്വ വര്‍ഗീയവാദികള്‍ ആരോപിക്കുന്നു. അതേസമയം നമാസ് സമയത്ത് സംസാരിക്കുക പോലും ചെയ്യില്ലെന്നിരിക്കെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഹിന്ദു സംഘര്‍ഷ് സമിതി പ്രചരിപ്പിക്കുന്നതെന്ന് നെഹ്രു യുവ സംഘാടന്‍ വെല്‍ഫയര്‍ സൊസൈറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റും പരാതിക്കാരനുമായ വാജിദ് ഖാന്‍ പറഞ്ഞു. റോഹിംഗ്യകളേയും ബംഗ്ലാദേശികളേയും കണ്ടെത്തി പുറത്താക്കണമെന്നും ഹിന്ദു കോളനികളിലും പരിസര പ്രദേശങ്ങളിലും നമാസ് പാടില്ലെന്നും സംഘര്‍ഷ് സമിതി തീട്ടുരമിറക്കിയിട്ടുണ്ട്. ഇങ്ങനെയല്ലെങ്കില്‍ മേഖലയിലെ സമാധാനം തകരുമെന്നും അവര്‍ ഭീഷണി മുഴക്കുന്നു. ഏപ്രില്‍ 20ന് നമാസ് സ്ഥലത്തേയ്ക്ക് ജയ് ശ്രീരാം, രാധേ രാധേ വിളികളുമായാണ് അക്രമികളെത്തിയത്.

This post was last modified on May 1, 2018 12:26 pm