X

കാശ്മീര്‍ വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം: ടിക്കറ്റില്ലാതെ നൂറുകണക്കിന് ടൂറിസ്റ്റുകള്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വ്യാപക അരക്ഷിതാവസ്ഥ

കാശ്മീര്‍ താഴ്‌വരയിലെ അരക്ഷിതാവസ്ഥയും ഭീതിയും കണക്കിലെടുത്ത് മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി അടക്കമുള്ളവര്‍ ഇന്നലെ ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ കണ്ട് ആശങ്ക അറിയിച്ചിരുന്നു.

ജമ്മു കാശ്മീര്‍ വിടാന്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം സംസ്ഥാനത്തുണ്ടാക്കിയിരിക്കുന്നത് വലിയ ഭീതി. നൂറ് കണക്കിന് ടൂറിസ്റ്റുകളാണ് ടിക്കറ്റില്ലാതെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയത്. കാശ്മീര്‍ താഴ്‌വരയിലെ അരക്ഷിതാവസ്ഥയും ഭീതിയും കണക്കിലെടുത്ത് മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി അടക്കമുള്ളവര്‍ ഇന്നലെ ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ കണ്ട് ആശങ്ക അറിയിച്ചിരുന്നു.

35000 അര്‍ദ്ധസൈനികരെ സംസ്ഥാനത്ത് വിന്യസിച്ചത് ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശത്തിന്റെ ഭാഗമായാണ് എന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുത് എന്നാണ് ഗവര്‍ണര്‍ മെഹബൂബ അടക്കമുള്ള വിവിധ കക്ഷി നേതാക്കളെ അറിയിച്ചത്.

അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് പാകിസ്താന്‍ ആര്‍മി നല്‍കിയത് എന്ന് പറയുന്ന ലാന്‍ഡ് മൈനും മറ്റും ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരും ജമ്മു കാശ്മീര്‍ പൊലീസും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കാശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 വകുപ്പും സ്ഥിര താമസക്കാര്‍ക്ക് ഭൂമി ഉടമസ്ഥതയടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്നതും പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതുമായ ആര്‍ട്ടിക്കിള്‍ 35 എയും, പിന്‍വലിക്കാനുള്ള നീക്കമുണ്ടെന്ന് താഴ്‌വയിലെ ജനങ്ങള്‍ക്ക് ആശങ്കയുള്ളതായി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു.

This post was last modified on August 3, 2019 1:58 pm