ഞാന്‍ അന്നേ പറഞ്ഞില്ലേ മോദി ‘നീച്’ (തരം താണവന്‍) ആണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ഇന്ന് പറഞ്ഞത്. 2017 ഡിസംബറില്‍ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ മോദിയെക്കുറിച്ച് മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവന ജാതി അധിക്ഷേപം എന്ന നിലയില്‍ വിവാദമാവുകയും അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചാണ് അയ്യര്‍ ഓര്‍മ്മിപ്പിച്ചത്. 2017 ഡിസംബര്‍ ഏഴിന് ഞാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോ? എന്റെ പ്രസ്താവന പ്രവാചക തുല്യമല്ലേ? – മണിശങ്കര്‍ അയ്യര്‍ ചോദിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ വിടുവായനും സംസ്‌കാരശൂന്യനുമായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്ന് അയ്യര്‍ പറഞ്ഞു. മേയ് 23ന് അയാളെ ഈ നാട്ടിലെ ജനങ്ങള്‍ പുറത്താക്കും – മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
മോദിയുടെ ബലാകോട്ട് പരാമര്‍ശം നമ്മുടെ ധീരരായ സൈനികരെ അപമാനിക്കുന്നതാണ്. മോദി പറയുന്നത് പോലെ അശാസ്ത്രീയമായി പ്രവര്‍ത്തിക്കാന്‍ മാത്രം വിഡ്ഢികളാണ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നാണോ കരുതുന്നത്. എന്തുകൊണ്ടാണ് മോദി ഇതുപോലുള്ള വിഡ്ഢിത്തരം പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അത് തിരുത്താന്‍ ശ്രമിക്കാത്തത് എന്നും മണിശങ്കര്‍ അയ്യര്‍ ചോദിച്ചു. ജവാന്മാരുടേയും രക്തസാക്ഷികളുടേയും ത്യാഗം തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയാണ്.
അതേസമയം മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ രത്‌നമാണ് എന്ന് ബിജെപി വക്താവും ഒഡീഷയിലെ പുരിയില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന സംബിത് പത്ര പരിഹസിച്ചു. രാഹുല്‍ ഗാന്ധിയുടെ ‘സ്നേഹ രാഷ്ട്രീയ’ത്തിലേയ്ക്ക് ഇതാ ഗാന്ധി കുടുംബത്തിന്റെ രത്‌നം നല്‍കിയിരിക്കുന്ന സംഭാവന – സംബിത് പത്ര പറഞ്ഞു. സാം പിത്രോദ എല്ലാ ശ്രദ്ധയും കൊണ്ടുപോകുന്നു എന്ന് പേടിച്ച് മണിശങ്കര്‍ അയ്യര്‍ ഇറങ്ങിയിരിക്കുകയാണ് എന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞത്. അയ്യര്‍ Abuser – in – Chief ആണ് എന്നാണ്. 2017ല്‍ മോദിയെ നീച് എന്ന് വിളിച്ചതില്‍ മണിശങ്കര്‍ അയ്യര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. നീച് എന്നതിന് നീചന്‍ എന്ന അര്‍ത്ഥമല്ല, പകരം താഴ്ന്ന ജാതിക്കാരന്‍ എന്ന് അര്‍ത്ഥമാണ് അയ്യര്‍ ഉദ്ദേശിച്ചത് എന്നായിരുന്നു ബിജെപിയുടെ ആരോപണം. തനിക്ക് ഹിന്ദി വലിയ വശമില്ലെന്നും അതുകൊണ്ടാണ് തന്റെ പ്രസ്താവന ജാതിവെറിയായി തെറ്റിദ്ധരിക്കാനിടയാക്കിയത് എന്നുമാണ് അയ്യര്‍ അന്ന് പറഞ്ഞത്.
മണിശങ്കര്‍ അയ്യരും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അടക്കമുള്ളവര്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെട്ടതായും മോദി ആരോപിച്ചിരുന്നു. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് വലിയ പ്രചാരണവിഷയമാക്കുകയും ചെയ്തു മോദി ഇതേ തുടര്‍ന്നാണ് മോദി ‘നീച്’ ആണ് എന്ന പ്രസ്താവന മണിശങ്കര്‍ അയ്യര്‍ നടത്തിയത്.
This post was last modified on May 15, 2019 1:17 pm
Leave a Comment