X

മെഹബൂബ മുഫ്തി ‘ജിഹാദി മുഖ്യമന്ത്രി’: കത്വയിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നവരുടെ വക്കീൽ

ഹിന്ദുക്കൾ താമസിക്കുന്ന പ്രദേശങ്ങളിലെത്തി മുസ്ലിങ്ങൾ സ്ഥലങ്ങൾ സ്വന്തമാക്കുകയാണ്. ഇതിന് പൂർണ പിന്തുണ കൊടുക്കുകയാണ് മുഫ്തിയെന്നും അങ്കുർ ശർമ പറഞ്ഞു.

ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജിഹാദിയാണെന്ന് കത്വയിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നവരുടെ വക്കീലായ അങ്കുർ ശർമ. മുഫ്തി ഗോവധം ചെയ്യുന്നവരെ സംരക്ഷിക്കുകയാണെന്നും കന്നുകാലികളെ വിൽപ്പന നടത്തുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയാണെന്നും അങ്കുർ പറഞ്ഞു. ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഇസ്ലാമിക ഫാഷിസ്റ്റ് അജണ്ട നടപ്പാക്കുകയാണ് മുഖ്യമന്ത്രിയെന്നും അങ്കുർ ആരോപിച്ചു.

ഗുജ്ജാറുകളെയും ബകർവാലകളെയും മുഫ്തി ആദിവാസികൾ എന്നു വിളിക്കുന്നതിനെയും വക്കീൽ എതിർത്തു. അവർ മുസ്ലിങ്ങളാണെന്നും മുസ്ലിങ്ങൾ ആദിവാസികളല്ലെന്നും അങ്കുർ പറഞ്ഞു. മുസ്ലിങ്ങൾക്കെതിരെ ക്രമസമാധാന നിയമങ്ങൾ പ്രയോഗിക്കാൻ മുഫ്തി മടിക്കുകയാണെന്നും അങ്കുർ ആരോപിച്ചു.

ഹിന്ദുക്കൾ താമസിക്കുന്ന പ്രദേശങ്ങളിലെത്തി മുസ്ലിങ്ങൾ സ്ഥലങ്ങൾ സ്വന്തമാക്കുകയാണ്. ഇതിന് പൂർണ പിന്തുണ കൊടുക്കുകയാണ് മുഫ്തിയെന്നും അങ്കുർ ശർമ പറഞ്ഞു.

കത്വയിലെ മുസ്ലിം പെൺകുട്ടിയെ ഒരാഴ്ചയിലധികം ക്ഷേത്രത്തിനകത്ത് പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രധാന സൂത്രധാരനായ സാൻജി റാമിന്റെ വക്കീലാണ് ഇയാൾ. നാടോടികളായ ബകർവാലകൾ തങ്ങളുടെ പ്രദേശത്ത് താമസമുറപ്പിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് അവര്‍ക്കിടയിൽ നിന്ന് ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. സാൻജി റാമിന്റെ മകൻ വിശാൽ ജംഗോത്ര, പൊലീസ് ഉദ്യോഗസ്ഥനായ ദീപക് കൻജൂരിയയുടെയും വക്കിലാണ് ഇയാൾ.

തനിക്ക് ഹിന്ദു മഹാസഭ പ്രസിഡണ്ടിന്റെയും മഹാരാഷ്ട്രയിലെ നിരവധി ഹിന്ദു സംഘടനകളുടെയും വിളികൾ വന്നതായി അങ്കുർ അവകാശപ്പെട്ടു. കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നയാളുടെ പിന്തുണയ്ക്കാനായി രൂപീകരിക്കപ്പെട്ട ഹിന്ദു ഏക്ത മഞ്ച് ആണ് തന്നെ ഈ ജോലി എൽപ്പിച്ചതെന്നും അങ്കുർ പറഞ്ഞു.

Related Post
Leave a Comment