X

ദക്ഷിണേന്ത്യ മോദിയുടെ വിദ്വേഷത്തിന്റെ ഇര; വയനാട്ടിൽ മത്സരിക്കുന്നത് അവർക്കൊപ്പം താനുണ്ടെന്ന സന്ദേശം പകരാൻ: രാഹുൽ ഗാന്ധി

വയനാട്ടിൽ നിന്ന് താൻ മത്സരിക്കുന്നതു സംബന്ധിച്ച് ഇതാദ്യമായാണ് കോൺഗ്രസ്സ് അധ്യക്ഷൻ പ്രതികരിക്കുന്നത്.

ദക്ഷിണേന്ത്യ നരേന്ദ്രമോദിയുടെ വിദ്വേഷത്തെ നേരിട്ടു കൊണ്ടിരിക്കുകയായിരുന്നെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ്സ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്തിന്റെ തീരുമാനങ്ങളിൽ തങ്ങൾ ഉൾപ്പെട്ടിരുന്നില്ലെന്ന് അവർക്ക് തോന്നുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. “ഇക്കാരണത്താൽ ഞാൻ ദക്ഷിണേന്ത്യക്ക് ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നു. ഇക്കാരണത്താലാണ് ഞാൻ കേരളത്തിൽ നിന്ന് മത്സരിക്കുന്നത്,” -രാഹുൽ വിശദീകരിച്ചു.

കേരളത്തിലെ വയനാട്ടിൽ നിന്ന് താൻ മത്സരിക്കുന്നതു സംബന്ധിച്ച് ഇതാദ്യമായാണ് കോൺഗ്രസ്സ് അധ്യക്ഷൻ പ്രതികരിക്കുന്നത്. ബിജെപിക്കെതിരായി രാജ്യം നിലകൊള്ളുമ്പോൾ സിപിഎമ്മിനെതിരെ മത്സരിക്കുന്നതും സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്താവന.

This post was last modified on April 2, 2019 1:29 pm

Related Post
Leave a Comment