രാജ്യസഭയില്‍ ഭൂരിപക്ഷമില്ല എന്ന കുറവും മോദി സര്‍ക്കാരിന് അടുത്ത വര്‍ഷത്തോടെ പരിഹരിക്കാന്‍ കഴിഞ്ഞേക്കാം. ഈ വര്‍ഷം മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഹരിയാനയിലും നിയമസഭ തിരഞ്ഞെടുപ്പ് വരുന്നുണ്ട് എങ്കിലും ഇത് മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി, ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടമുണ്ടാക്കിയാല്‍ അത് രാജ്യസഭ പ്രാതിനിധ്യം കൂട്ടി ഭൂരിപക്ഷം നേടാന്‍ എന്‍ഡിഎയെ സഹായിക്കും. അതുപോലെ തന്നെ ചെറു പാര്‍ട്ടികള്‍ എന്‍ഡിഎയ്‌ക്കൊന്നം നില്‍ക്കാന്‍ തയ്യാറാകുന്ന പക്ഷം അതും നേട്ടമാകും. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്.
ബിജെപിക്ക് ഒറ്റയ്ക്ക് 83 സീറ്റ് അടുത്ത വര്‍ഷത്തോടെ രാജ്യസഭയില്‍ നേടാന്‍ കഴിയുമെന്നാണ് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ പ്രവചനം. നിലവില്‍ 243 അംഗങ്ങളുള്ള സഭയില്‍ 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 73ഉം എന്‍ഡിഎയ്ക്ക് മൊത്തം 17 സീറ്റുകളുമാണുള്ളത്. എന്‍ഡിഎയുടെ സീറ്റുകള്‍ 107 ആയി വര്‍ദ്ധിക്കും. രാജ്യസഭയില്‍ സര്‍ക്കാരിനുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യയിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നേടാനായിരിക്കും ബിജെപി ലക്ഷ്യമിടുക.
ഒന്നാം മോദി സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയാത്തവ നടപ്പാക്കുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വൈജയന്ത് പാണ്ഡ പറഞ്ഞു. മുത്തലാഖ് ബില്‍ അടക്കമുള്ളവ ഇതില്‍ പെടുന്നു. നിര്‍ണായക സാമ്പത്തിക പരിഷ്‌കരണ നടപടികളും തൊഴില്‍ പരിഷ്‌കരണങ്ങളും ഇതില്‍ ഇക്കൂട്ടത്തിലുണ്ട്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്ന മോദി സര്‍ക്കാരിന്റെ പല ബില്ലുകളേയും തടയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു.
എന്നാല്‍ അടുത്ത വര്‍ഷത്തോടെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് 12 സീറ്റുകള്‍ രാജ്യസഭയില്‍ നഷ്ടമാകും. രാജ്യസഭയില്‍ നിലവില്‍ എംപിമാരുള്ള കോണ്‍ഗ്രസ് 38ലേയ്ക്ക് ചുരുങ്ങും. ലോക്‌സഭയില്‍ 52 സീറ്റ് മാത്രമുള്ള കോണ്‍ഗ്രസിന് 351 എംപിമാരുടെ പിന്തുണയുള്ള മോദി സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണങ്ങളെ ഒന്നും ചെയ്യാനാകില്ല. ബിജെപിക്ക് മാത്രം 303 സീറ്റുള്ളതിനാല്‍ സഖ്യകക്ഷികള്‍ എല്ലാം വിട്ടുപോയാല്‍ പോലും മോദി സര്‍ക്കാരിന് യാതൊരു ഭീഷണിയും ഉണ്ടാകില്ല എന്നുറപ്പ്.
ജമ്മു കാശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ഉം ആര്‍ട്ടിക്കിള്‍ 35എയും റദ്ദാക്കുന്ന പോലുള്ള ലക്ഷ്യങ്ങളിലേയ്‌ക്കെത്തണമെങ്കില്‍, അതിനായുള്ള ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും മൂന്നില്‍ രണ്ട്് ഭൂരിപക്ഷം വേണം. നിലവില്‍ ലോക്‌സഭയിലോ രാജ്യസഭയിലോ എന്‍ഡിഎയ്ക്ക് അതില്ല. ബിജെപിയുടെ ഇത്തരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുക നിലവില്‍ സാധ്യമല്ല. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതാണ് മറ്റൊന്ന്.
This post was last modified on June 8, 2019 3:59 pm
Leave a Comment