X

എന്റെ രാജ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് പറഞ്ഞത്, അവര്‍ എന്നെ രാജ്യദ്രോഹിയാക്കുന്നു: നസീറുദ്ദീന്‍ ഷാ

ഞാന്‍ സ്‌നേഹിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള എന്റെ ആശങ്കകളാണ് ഞാന്‍ പറഞ്ഞത്. ഒരു ഇന്ത്യക്കാരന്റെ ആശങ്കകള്‍. ഇത് പറഞ്ഞതിനാണ് ചിലര്‍ എന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നത്.

ഞാന്‍ എന്റെ നാടായ, ഞാന്‍ സ്‌നേഹിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള എന്റെ ആശങ്കകളാണ് ഞാന്‍ പറഞ്ഞത്. ഒരു ഇന്ത്യക്കാരന്റെ ആശങ്കകള്‍. ഇത് പറഞ്ഞതിനാണ് ചിലര്‍ എന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നത്. ഇതെങ്ങനെ കുറ്റമാകും? – നസീറുദ്ദീന്‍ ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നത്തെ ഇന്ത്യയില്‍ പശുവിന്റെ ജീവനാണ് മനുഷ്യ ജീവനേക്കാള്‍ വിലയെന്ന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്ന കലാപവും പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവും ചൂണ്ടിക്കാട്ടി നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു.

മതരഹിതരായി വളര്‍ത്തിയ തന്റെ മക്കള്‍ അക്രമാസക്തരായ ഒരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ പെട്ടാല്‍ ഹിന്ദുവോ മുസ്ലീമോ എന്ന ചോദ്യം വന്നാല്‍ മറുപടിയില്ലാതെ നില്‍ക്കേണ്ടി വരുമെന്നും അവരെക്കുറിച്ചോര്‍ത്ത് തനിക്ക് ഭയമുണ്ടെന്നും നസീറുദ്ദാന്‍ പറഞ്ഞിരുന്നു. അതേസമയം ബിജെപി, സംഘപരിവാര്‍ നേതാക്കാള്‍ നസീറുദ്ദീന്‍ ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി അജ്മീര്‍ സാഹിത്യോത്സവത്തിനിടെ ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നസീറുദ്ദീന്‍ ഷായുടെ കോലം കത്തിച്ചു. വേദിയിലേയ്ക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നസീറുദ്ദീന്‍ ഷായ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

“ഹിന്ദുവാണാ മുസ്ലീമാണോ എന്ന് ചോദിച്ചാല്‍ എന്റെ കുട്ടികള്‍ക്ക് മറുപടിയില്ലാതാകും, മനുഷ്യ ജീവനേക്കാള്‍ പശുവിന്റെ ജീവനാണ് ഇവിടെ വില”: നസിറുദ്ദീന്‍ ഷാ

This post was last modified on December 21, 2018 6:17 pm