X

ഇന്ന് ആറ് മണിക്കുള്ളില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം: സമയം നീട്ടി കര്‍ണാടക ഗവര്‍ണര്‍

1.30നുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ്. എന്നാല്‍ ഇതുണ്ടായില്ല. സ്പീക്കറും സര്‍ക്കാരും ഗവര്‍ണറുടെ നിര്‍ദ്ദേശം അവഗണിച്ചു.

ഇന്ന് ആറ് മണിക്കുള്ളില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ഇന്നലെ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് ഇന്ന് ഉച്ചയ്ക്ക് 1.30നുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ്. എന്നാല്‍ ഇതുണ്ടായില്ല. സ്പീക്കറും സര്‍ക്കാരും ഗവര്‍ണറുടെ നിര്‍ദ്ദേശം അവഗണിച്ചു. കൂറ് മാറാന്‍ ബിജെപി തനിക്ക് 30 കോടി രൂപ വാഗ്ദാനം നല്‍കിയതായി ജെഡിഎസ് എംഎല്‍എ ശ്രീനിവാസ് ഗൗഡ നിയമസഭയില്‍ പറഞ്ഞു. വേണ്ടെന്ന് പറഞ്ഞിട്ടും അഞ്ച് കോടി രൂപ വീട്ടില്‍ വച്ച് പോയതായും ശ്രീനിവാസ് ഗൗഡ പറഞ്ഞു. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണം ആവര്‍ത്തിക്കുകയാണ് ജെഡിഎസ് എംഎല്‍എ ചെയ്തത്.

വിശ്വാസ വോട്ടിന് മുന്നോടിയായി നടന്ന ചര്‍ച്ചയിലാണ് ജെഡിഎസ് എംഎല്‍എ ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്. തങ്ങളുടെ എംഎല്‍എമാര്‍ക്ക് 40-50 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ആരോപിച്ചു. ഞാന്‍ കസേരയില്‍ ഒട്ടിപ്പിടിച്ചിരിക്കുകയല്ല. നിങ്ങള്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ സമയമുണ്ടല്ലോ. നമുക്ക് ചര്‍ച്ച നടത്താം – കുമാരസ്വാമി യെദിയൂരപ്പയോട് പറഞ്ഞു.

ഇതിനിടെ എംഎല്‍എമാരെ വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു സുപ്രീം കോടതിയെ സമീപിച്ചു. ഇത് വിപ്പ് നല്‍കാനുള്ള പാര്‍ട്ടികളുടെ അധികാരത്തില്‍ കൈ കടത്തുന്ന നടപടിയാണ് എന്ന് ഗുണ്ടു റാവു അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി തന്റെ മന്ത്രിസഭയുടെ ഭൂരിപക്ഷം തെളിയിക്കില്ല എന്ന് തോന്നുന്ന പക്ഷം സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് കഴിയും. എന്നാല്‍ വിശ്വാസ പ്രമേയം പരിഗണനയിലാണ്. തങ്ങള്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറായിട്ടും സര്‍ക്കാരിനെ പിരിച്ചുവിട്ടു എന്ന് പറഞ്ഞ് ഭരണ സഖ്യത്തിന് സുപ്രീം കോടതിയെ രസീപിക്കാം.

This post was last modified on July 19, 2019 5:48 pm