X

“ഈ പ്രാകൃതത്വത്തിന് നമ്മുടെ മേഖലയിൽ സ്ഥാനമില്ല”: ശ്രീലങ്കൻ സ്ഫോടനങ്ങളെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

ശ്രീലങ്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസിഡണ്ട് രാംനാഥ് കോവിന്ദും രംഗത്തെത്തിയിട്ടുണ്ട്.

ശ്രീലങ്കയിലെ തുടർ സ്ഫോടനങ്ങളെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇത്തരം പ്രാകൃത നടപടികൾക്ക് നമ്മുടെ മേഖലയിൽ സ്ഥാനമില്ലെ’ന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യ ശ്രീലങ്കൻ ജനതയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.

ഏഴ് സ്ഫോടനങ്ങളിലായി ഏതാണ്ട് 170 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ശ്രീലങ്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസിഡണ്ട് രാംനാഥ് കോവിന്ദും രംഗത്തെത്തിയിട്ടുണ്ട്.

ആരാണ് ആക്രമണങ്ങൾക്കു പിന്നിലെന്ന് ഇപ്പോഴും വ്യക്തമല്ല. കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് ശ്രീലങ്കൻ പൊലീസ് മനസ്സിലാക്കുന്നത്. ആരും ആക്രമണങ്ങളുടെ അവകാശവാദവുമായി എത്തിയിട്ടില്ല. ഊഹങ്ങൾ പരത്തരുതെന്ന് ശ്രീലങ്കൻ സർക്കാർ ജനങ്ങളോട അഭ്യർത്ഥിച്ചിട്ടുണ്ട്.

അമേരിക്കൻ, ഡച്ച്, ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

This post was last modified on April 21, 2019 3:47 pm