X

‘മാപ്പ് പറയുന്ന പ്രശ്നമില്ല’: ജയ് ഷായുടെ മാനനഷ്ടക്കേസിൽ ദി വയർ സുപ്രീം കോടതിയിൽ

പ്രശ്നം ഇരുകക്ഷികളും പറഞ്ഞു തീർക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നേരത്തെ നിർദ്ദേശിച്ചിരുന്നു.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ മകൻ ജേയ് ഷാ തങ്ങൾക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് ദി വയർ വാർത്താ പോർട്ടൽ. ജേയ് ഷായുടെ ബിസിനസ്സ് ഡീലുകളിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന ഒരു വാർത്തയാണ് മാനനഷ്ടക്കേസിന് ആധാരമായത്. മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന ദി വയറിന്റെയും മാധ്യമപ്രവർത്തക രോഹിണി സിങ്ങിന്റെയും നിലപാട് ഇരുകക്ഷികൾക്കു വേണ്ടി ഹാജരായ വക്കീൽ രാജു രാമചന്ദ്രൻ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎം ഖാൻവിൽകറും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും അടങ്ങുന്ന ബഞ്ചിനെ അറിയിച്ചതായി ബാർ ആന്‍ഡ് ബഞ്ച് പോർട്ടൽ റിപ്പോർട്ട് ചെയ്തു.

പ്രശ്നം ഇരുകക്ഷികളും പറഞ്ഞു തീർക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് നടക്കുകയുണ്ടായില്ല.

100 കോടിയുടെ മാനനഷ്ടക്കേസാണ് ജേയ് ഷാ ദി വയറിന്റെ മാധ്യമപ്രവർത്തകർക്കെതിരെ കോടതിയിൽ സമർപ്പിച്ചത്. ദി വയറിനെതിരെയും ഒരു പ്രത്യേക മാനഷ്ടക്കേസ് ഫയൽ ചെയ്തു. ഈ കേസ് തള്ളണമെന്നാവശ്യപ്പെട്ട് ദി വയറും കോടതിയെ സമീപിച്ചു.