X

‘അതിര്‍ത്തികളില്ലാത്ത സിഖ് തീര്‍ത്ഥാടക ഇടനാഴി’യിലൂടെ ഇന്ത്യ-പാക് സമാധാനം എത്തുമോ?

സിഖ് വിഘടനവാദത്തെ (സിഖുകാര്‍ക്ക് മാത്രമായി ഖാലിസ്ഥാന്‍ എന്ന രാജ്യം) വീണ്ടും കൊണ്ടുവരാനുള്ള പാക്കിസ്ഥാന്‍ തന്ത്രമാണെന്ന കരുതലിലാണ് ഇന്ത്യന്‍ നേതൃത്വം

പാക്കിസ്ഥാന്‍ പഞ്ചാബിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയും ഇന്ത്യ പഞ്ചാബിലെ ദേര ബാബ നാനാക് ഗുരുദ്വാരയും സിഖുകാരുടെ രണ്ട് പ്രധാന ആരാധനാലയങ്ങളാണ്. ഇരു രാജ്യങ്ങളുടെ അതിര്‍ത്തി ഗ്രാമത്തില്‍ കിടക്കുന്ന ഈ ഗുരുദ്വാരകള്‍ രണ്ടും തമ്മില്‍ ബന്ധിച്ച് കൊണ്ടുള്ള ‘അതിര്‍ത്തികളില്ലാത്ത ഇടനാഴി’ എന്ന ആശയം നടപ്പിലാകുവാന്‍ പോകുന്നത്.

പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവാണ് സിഖ് വിശ്വാസികളില്‍ ഇടനാഴി ആശയം വീണ്ടും ശക്തമാക്കിയത്. സിദ്ദുവിന്റെ നടപടികളെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തള്ളിപ്പറഞ്ഞെങ്കിലും സിഖ് ഇടനാഴിക്ക് വേണ്ടി പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. ഇടനാഴിയുടെ ക്രെഡിറ്റ് പാക്കിസ്ഥാന്‍ സര്‍ക്കാരിലേക്ക് പോകാതിരിക്കുകയെന്ന താല്‍പര്യത്തില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ഇടനാഴി നിര്‍മാണം പ്രഖ്യാപിക്കുകയും ചെയ്തു.

ഇടനാഴിയ്ക്കായി ഇന്ത്യയുടെ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 26-ന് രാഷ്ട്രപതി റാം നാഥ് കോവിന്ദും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചു. തങ്ങള്‍ക്ക് നേരത്തെ തന്നെ ഈ ഇടനാഴിയ്ക്ക് സമ്മതമെന്നായിരുന്നുവെന്നാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്. പാക് ഭാഗത്തെ ഇടനാഴിയുടെ നിര്‍മാണം 28ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിവയ്ക്കുമെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇടനാഴി എന്ന ആശയത്തെ വീണ്ടും സജീവമാക്കിയതിന് പിന്നില്‍ നവ്‌ജ്യോത് സിങ് സിദ്ദുവായിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ സിദ്ദുവിന്റെ ഒരു പ്രസ്താവന സിഖ് ഇടനാഴി തീര്‍ക്കാന്‍ തങ്ങള്‍ തയാറാണെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വപാക്ക് പറഞ്ഞുവെന്നായിരുന്നു. ഇതാണ് ഇടനാഴി ആശയം വീണ്ടും ശക്തമായത്.

സിഖ് വിഘടനവാദത്തെ (സിഖുകാര്‍ക്ക് മാത്രമായി ഖാലിസ്ഥാന്‍ എന്ന രാജ്യം) വീണ്ടും കൊണ്ടുവരാനുള്ള പാക്കിസ്ഥാന്‍ തന്ത്രമാണെന്ന കരുതലിലാണ് ഇന്ത്യന്‍ നേതൃത്വം ഇടനാഴി ആശയത്തെ കാണുന്നതെങ്കിലും ഇരുരാജ്യവും തമ്മിലുള്ള സമാധാനത്തിനുള്ള പ്രതീക്ഷകൂടിയാണിത്.

വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം; തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിക്ക് സ്ഥലം മാറ്റം

അംബേദ്‌കറിന്റെ രാഷ്ട്രീയം മാറ്റി നിർത്തിയാൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ല : പാ രഞ്ജിത്ത്

This post was last modified on November 24, 2018 9:48 am