X

മേല്‍ക്കൈ ബിജെപിക്ക്, ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന മുന്‍തൂക്കം കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു; മോദിയോട് നോ പറഞ്ഞ് ദക്ഷിണേന്ത്യ- സര്‍വേ

മുസ്ലീം, ക്രിസ്ത്യന്‍, സിക്ക് സമുദായങ്ങള്‍ക്ക് മോദി രണ്ടാം വട്ടം വരുന്നതിനോട് കടുത്ത എതിര്‍പ്പ് എന്നും സര്‍വേ

ഒരുവര്‍ഷം മുമ്പ് ഗ്രാമീണ മേഖലയിലും ചെറുപട്ടണങ്ങളിലുമുണ്ടായിരുന്ന മുന്‍തൂക്കം യുപിഎയ്ക്ക് നഷ്ടപ്പെട്ടുവെന്നും ഇവിടങ്ങളില്‍ ബിജെപി ആധിപത്യം സ്ഥാപിച്ചെന്നും സര്‍വെ. നരേന്ദ്ര മോദി സര്‍ക്കാരിന് ഒരവസരം കൂടി നല്‍കണമെന്നതാണ് ദേശീയ തലത്തില്‍ ശരാശരി വോട്ടര്‍മാര്‍ കരുതുന്നതെങ്കിലും ദക്ഷിണേന്ത്യയിലെ വോട്ടര്‍മാര്‍ ഇതിന് അനുകൂലമല്ല. ഹിന്ദു സമുദായത്തിലെ പകുതിയോളം പേര്‍ മോദി സര്‍ക്കാരിന് രണ്ടാം ടേം നല്‍കുന്നതിന് അനുകൂലമാണെങ്കില്‍ മുസ്ലീം, ക്രിസ്ത്യന്‍, സിക്ക് സമുദായത്തിലെ ഭൂരിഭാഗം പേരും ഇതിനെ എതിര്‍ക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറവാണ് ഇത്തവണ ലഭിക്കുന്നതെങ്കിലും മോദി സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരത്തില്‍ വരാനാണ് സാധ്യതെയന്നും മാര്‍ച്ച് മാസം അവസാനിച്ച ആഴ്ചയിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള സര്‍വെ പറയുന്നു. ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ഇലക്ഷന്‍ സ്റ്റഡി, ലോക്‌നീതി- സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്‌മെന്റ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) സര്‍വെയാണ് 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള 10,010 പേരുടെ പ്രതികരണങ്ങളില്‍ നിന്ന് സര്‍വെ തയാറാക്കിയിട്ടുള്ളത്.

കഴിഞ്ഞ ഒരുവര്‍ഷം മുമ്പു വരെ പ്രതികൂലമായി നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരം മാറ്റിയെടുത്ത് മുന്നേറാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളതായി സര്‍വെ പറയുന്നു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ നാലു ശതമാനം വോട്ടുകള്‍ ബിജെപി ഇത്തവണ നേടുമെങ്കിലും പ്രതിപക്ഷ കൂട്ടായ്മ മൂലം അവ സീറ്റ് വര്‍ധിപ്പിക്കാന്‍ കാരണമായേക്കില്ലെന്നും സര്‍വെ പറയുന്നു. കോണ്‍ഗ്രസിനും നാലു ശതമാനം ശതമാനം വോട്ടുവര്‍ധിക്കും, ഒപ്പം സീറ്റുകളിലും വര്‍ധനവുണ്ടാകും.

സര്‍വെയിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെയാണ്

കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഷെയര്‍

ബിജെപി (സഖ്യത്തിലായിരുന്നപ്പോള്‍)- 31 ശതമാനം, ബിജെപിയുടെ സഖ്യകക്ഷികള്‍- 7.4 ശതമാനം. കോണ്‍ഗ്രസ്- 19.3 ശതമാനം, കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍- 3.7 ശതമാനം, ബിഎസ്പി- 4.1 ശതമാനം, എസ്പി- 3.4 ശതമാനം, ആര്‍എല്‍ഡി – 0.1 ശതമാനം, ഇടത് പാര്‍ട്ടികള്‍- 4.8 ശതമാനം, മറ്റുള്ളവര്‍- 26.2 ശതമാനം.

ഇത്തവണത്തെ സാധ്യതകള്‍

ബിജെപി- 35, ബിജെപി സഖ്യകക്ഷികള്‍- 6, കോണ്‍ഗ്രസ്- 23, കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ – 7, ബിഎസ്പി- 5, എസ്പി-ആര്‍എല്‍ഡി- 5, ഇടത്- 3, മറ്റുള്ളവര്‍- 17

സീറ്റു നില

കഴിഞ്ഞ തവണ

കോണ്‍ഗ്രസ്- 44, കോണ്‍ഗ്രസ് സഖ്യകക്ഷികള്‍- 15, ബിജെപി- 283, ബിജെപി സഖ്യകക്ഷികള്‍- 53, എസ്പി- 5, ഇടത്- 12, മറ്റുള്ളവര്‍- 131

ഇത്തവണത്തെ സാധ്യതകള്‍

കോണ്‍ഗ്രസ്- 74- 84, കോണ്‍ഗ്രസ് സഖ്യകക്ഷികള്‍- 41-51, ബിജെപി- 222-232, ബിജെപി സഖ്യകക്ഷികള്‍- 41-51, ബിഎസ്പി-എസ്പി-ആര്‍എല്‍ഡി- 37-47, ഇടത് – 5-15, മറ്റുള്ളവര്‍- 88-98

ഉത്തര്‍ പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യമായിരിക്കും ബിജെപിക്ക് ഏറ്റവും വലിയ സീറ്റ് നഷ്ടമുണ്ടാക്കുക എന്നാണ് സര്‍വെ പറയുന്നത്. അതേ സമയം, ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായെങ്കിലും രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപി മേല്‍ക്കൈ നിലനിര്‍ത്തുമെന്നും സര്‍വെ പറയുന്നു.

ഈ വടക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന തിരിച്ചടികള്‍ ബിജെപി മറികടക്കുക കിഴക്കന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന സീറ്റുകളിലൂടെയാവും. ദക്ഷിണേന്ത്യയിലാകട്ടെ, ഇത്തവണയും ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടായേക്കില്ല. അതുകൊണ്ടു തന്നെ ഇത്തവണ ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തില്‍ വ്യക്തമായ ആധിപത്യം ഉണ്ടായേക്കും എന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.

പ്രധാന സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റ് നില

ആന്ധ്ര- യുപിഎ- പൂജ്യം ശതമാനം, എന്‍ഡിഎ- 0-3 ശതമാനം, ടിഡിപി- 6-12, വൈഎസ്ആര്‍സിപി- 10-16 ശതമാനം

ബിഹാര്‍- യുപിഎ- 5-11, എന്‍ഡിഎ- 28-34, മറ്റുള്ളവര്‍- 0-2

ഗുജറാത്ത്- 0-4, 22-26, 0

കര്‍ണാടക- 8-14, 14-20, 0

കേരളം- യുപിഎ- 5-13, എന്‍ഡിഎ- 0-2, ഇടത്- 6-14

മധ്യപ്രദേശ്- 6-12, 17-23, 0

മഹാരാഷ്ട്ര- 6-10, 38-42, 0

ഒഡീഷ- 0, 2-8, ബിജെഡി- 13-19

രാജസ്ഥാന്‍- 4-8, 17-21, 0

തമിഴ്‌നാട്- 25-35, 4-14, 0

ഉത്തര്‍ പ്രദേശ്- 0-6, 32-40, എസ്പി-ബിഎസ്പി സഖ്യം- 38-46

പശ്ചിമ ബംഗാള്‍- 3-7, 2-6, തൃണമൂല്‍ കോണ്‍ഗ്രസ്- 30-36

മേഖല തിരിച്ചുള്ള വോട്ടിംഗ് ശതമാനം

വടക്കേ ഇന്ത്യ- യുപിഎ- 21 ശതമാനം, എന്‍ഡിഎ- 44, മറ്റുള്ളവര്‍- 35

ദക്ഷിണേന്ത്യ- യുപിഎ- 38, എന്‍ഡിഎ- 28, മറ്റുള്ളവര്‍ – 34

കിഴക്കേ ഇന്ത്യ- 26, 39, 35

പടിഞ്ഞാറന്‍, മധ്യേന്ത്യ- 41, 53, 6 ശതമാനം

രാജ്യം ശരിയായ ദിശയിലാണോ അല്ലയോ പോകുന്നത് എന്ന ചോദ്യത്തിന് ദക്ഷിണേന്ത്യക്കാര്‍ പറഞ്ഞിട്ടുള്ളത് അല്ല എന്നാണ്

ഇന്ത്യ ഒട്ടാകെ

രാജ്യം ശരിയായ ദിശയില്‍ പോകുന്നു- 40 ശതമാനം

രാജ്യം ശരിയായ ദിശയിലല്ല പോകുന്നത് – 27 ശതമാനം

അഭിപ്രായമില്ല- 33 ശതമാനം

കിഴക്കേ ഇന്ത്യ

രാജ്യം ശരിയായ ദിശയില്‍ പോകുന്നു- 43 ശതമാനം

രാജ്യം ശരിയായ ദിശയിലല്ല പോകുന്നത് – 21 ശതമാനം

പടിഞ്ഞാറന്‍, മധ്യേന്ത്യ

രാജ്യം ശരിയായ ദിശയില്‍ പോകുന്നു- 46 ശതമാനം

രാജ്യം ശരിയായ ദിശയിലല്ല പോകുന്നത് – 23 ശതമാനം

വടക്കേ ഇന്ത്യ

രാജ്യം ശരിയായ ദിശയില്‍ പോകുന്നു- 41 ശതമാനം

രാജ്യം ശരിയായ ദിശയിലല്ല പോകുന്നത് – 22 ശതമാനം

ദക്ഷിണേന്ത്യ

രാജ്യം ശരിയായ ദിശയില്‍ പോകുന്നു- 30 ശതമാനം

രാജ്യം ശരിയായ ദിശയിലല്ല പോകുന്നത് – 45 ശതമാനം

മുന്നോക്കക്കാാരിലും ഒബിസി വിഭാഗങ്ങള്‍ക്കിടയിലും ബിജെപിയാണ് ഇപ്പോഴും താത്പര്യമുള്ള പാര്‍ട്ടിയെന്ന് സര്‍വെ പറയുന്നു. അതുപോലെ തന്നെ പണക്കാരിലും മധ്യവര്‍ക്കാര്‍ക്കും ബിജെപിയിലുള്ള താത്പര്യം കൂടിയിട്ടുണ്ട്. താഴ്ന്ന വരുമാനം ഉള്ളവരിലും പാവപ്പെട്ടവരിലും അത്രയധികം സ്വാധീനമില്ല.

ബിജെപിയെ പിന്തുണയ്ക്കുന്നവരില്‍ 25 വയസില്‍ താഴെയുള്ള വോട്ടര്‍മാര്‍ വളരെ തത്പരരാണെന്നും സര്‍വെ പറയുന്നു. ഒരു വര്‍ഷം മുമ്പു വരെ ചെറുപട്ടണങ്ങളില്‍ ബിജെപി കോണ്‍ഗ്രസിനു പിന്നില്‍ പോയിരുന്നുവെങ്കിലും ഇപ്പോള്‍ ഗ്രാമീണ മേഖലകളിലും ചെറു പട്ടണങ്ങളിലും വന്‍ നഗരങ്ങളിലും പിന്തുണ വര്‍ധിപ്പിച്ചതായാണ് സര്‍വെ പറയുന്നത്. ഇതില്‍ ശ്രദ്ധേയമായ ഒന്ന് കഴിഞ്ഞ വര്‍ഷം കര്‍ഷകരുടെ നഷ്ടപ്പെട്ട പിന്തുണ ബിജെപിക്ക് തിരിച്ചു കിട്ടി എന്നതാണ്.

ഹിന്ദു സമുദായത്തിലെ പകുതിയോളം പേര്‍ ബിജെപി രണ്ടാം തവണയും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുമ്പോള്‍, മുസ്ലീം സമുദായത്തിന് അക്കാര്യത്തില്‍ താത്പര്യമില്ല. അതിലുമധികം എതിര്‍പ്പാണ് ക്രിസ്ത്യന്‍, സിക്ക് സമുദായത്തിനെന്നും സര്‍വെ പറയുന്നു.

ഇങ്ങനെയാണ് സാമുദായികമായ പിന്തുണ

ഹിന്ദുക്കള്‍

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരണം- 46 ശതമാനം

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരുന്നതിനോട് എതിര്‍പ്പ്- 36 ശതമാനം

അഭിപ്രായമില്ല- 18 ശതമാനം

മുസ്ലീങ്ങള്‍

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരണം- 26 ശതമാനം

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരുന്നതിനോട് എതിര്‍പ്പ്- 56 ശതമാനം

അഭിപ്രായമില്ല- 18 ശതമാനം

ക്രിസ്ത്യന്‍

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരണം- 20 ശതമാനം

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരുന്നതിനോട് എതിര്‍പ്പ്- 62 ശതമാനം

അഭിപ്രായമില്ല- 10 ശതമാനം

സിക്കുകാര്‍

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരണം- 21 ശതമാനം

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരുന്നതിനോട് എതിര്‍പ്പ്- 68 ശതമാനം

അഭിപ്രായമില്ല- 10 ശതമാനം

മറ്റുള്ള സമുദായങ്ങള്‍

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരണം- 35 ശതമാനം

മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരുന്നതിനോട് എതിര്‍പ്പ്- 41 ശതമാനം

അഭിപ്രായമില്ല- 24 ശതമാനം

This post was last modified on April 9, 2019 11:36 am