പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്ത്’ വന്‍ പരാജയമെന്ന് വ്യക്തമാക്കി ഓള്‍ ഇന്ത്യ റേഡിയോയുടെ ഡാറ്റ. വിവരാവകാശപ്രകാരമുള്ള അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഓള്‍ ഇന്ത്യ റേഡിയോ ഇത് സംബന്ധിച്ച വിവരം നല്‍കിയത്. ഡല്‍ഹിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ യുസഫ് നഖ്വിയാണ് മന്‍ കി ബാത്തിന് എത്ര ശ്രോതാക്കളുണ്ടായിരുന്നു എന്നത് സംബന്ധിച്ച വിവരം തേടിയത്. ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും ഗ്രാമീണ മേഖലകളും നഗരങ്ങളും വളരെ കുറവാണ് മന്‍ കി ബാത്ത് കേള്‍ക്കുന്നവരുടെ എണ്ണം.
2014 ഒക്ടോബര്‍ മൂന്നിന് തുടങ്ങിയ ‘മന്‍ കി ബാത്ത്’ പരിപാടി കാഷ്‌ലെസ് ഇന്ത്യ, ഡിജിറ്റല്‍ പേയ്‌മെന്‍്‌റ്‌സ്, ജി എസ് ടി, പരീക്ഷകള്‍, കക്കൂസുകള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഓരോ വര്‍ഷവും ശ്രോതാക്കളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. 2015ല്‍ 30.82 ശതമാനമായിരുന്നു. 2016ല്‍ ഇത് 25.82 ആയി കുറഞ്ഞു. 2017ല്‍ ഇത് 22.67 ശതമാനമായി. നഗരങ്ങളുടെ കാര്യമെടുത്താല്‍ ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയിലാണ് ഏറ്റവുമധികം പേര്‍ പരിപാടി കേള്‍ക്കുന്നത്. തിരുവനന്തപുരത്ത് ഒരാള്‍ പോലും കേള്‍ക്കുന്നില്ല.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, നാഗ്പൂര്‍, റോഹ്തക്, ഷിംല, ജമ്മു തുടങ്ങിയവയിലെല്ലാം പരിപാടി പരാജയമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി ഭരിച്ചിരുന്ന സമയത്തും ജയ്പൂരിലും ഭോപ്പാലിലും പരിപാടി കേള്‍ക്കാന്‍ ആയിട്ടുണ്ടായിരുന്നില്ല. രാജ്യത്തെ ആകയുള്ള റേഡിയോ ശ്രോതാക്കളില്‍ 20-30 ശതമാനം മാത്രമേ പരിപാടി കേള്‍ക്കുന്നുള്ളൂ. പല സ്ഥലങ്ങളിലും മന്‍ കി ബാത്ത് കേള്‍ക്കുന്നവരുടെ എണ്ണം രണ്ടക്കം പോലുമില്ല. ഫെബ്രുവരി 25ന് താന്‍ രണ്ട് മാസത്തേയ്ക്ക് പരിപാടി നിര്‍ത്തിവയ്ക്കുകയാണെന്നും മേയിലെ അവസാന ഞായറാഴ്ച തിരിച്ചുവരുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അപ്പോഴേക്കും ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കും.
This post was last modified on March 13, 2019 1:22 pm
Leave a Comment