X

ഇലക്ഷൻ കമ്മീഷൻ ബഹുമാനിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു: കേദാർനാഥ് വിഷയത്തിൽ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കേദാർനാഥ് യാത്രയെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇലക്ഷൻ കമ്മീഷനെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതിൽക്കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇലക്ടറൽ ബോണ്ട്, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മുതൽ ഇലക്ഷൻ സമയത്തിൽ കൃത്രിമം കാണിച്ചതു വരെ, നമോ ടിവി, മോദിയുടെ സൈന്യം, ഏറ്റവുമൊടുവിൽ കേദാർനാഥ് നാടകം. മോദിക്കും അദ്ദേഹത്തിന്റെ ഗാങ്ങിനും മുമ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ കീഴടങ്ങൽ ഇന്ത്യാക്കാർക്ക് വെളിവായിക്കഴിഞ്ഞു,” രാഹുൽ പറഞ്ഞു.

Related Post
Leave a Comment