X

രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും നേർക്കുനേർ സംവാദം നടത്തുമെന്ന സർദേശായിയുടെ ട്വീറ്റ് വിഡ്ഢിദിന സന്ദേശം?

ഇരുവരും സംവാദത്തിന് സന്നദ്ധരായിട്ടുണ്ടെന്നും ഈ സംവാദം ടെലിവിഷനുകളിലൂടെ ജനങ്ങളിലേക്കെത്തിക്കുമെന്നും രാജ്ദീപ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ്സ് അധ്യക്ഷൻ‌ രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പിനു മുമ്പ് ഒരേ വേദിയിൽ നേർക്കുനേർ വന്ന് സംവാദം നടത്തുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വീറ്റ് ചെയ്തത് വിഡ്ഢിദിന സന്ദേശം? ഇരുവരും സംവാദത്തിന് സന്നദ്ധരായിട്ടുണ്ടെന്നും ഈ സംവാദം ടെലിവിഷനുകളിലൂടെ ജനങ്ങളിലേക്കെത്തിക്കുമെന്നും രാജ്ദീപ് പറഞ്ഞിരുന്നു. ഇന്നുവരെ മാധ്യമങ്ങളെ കാണാന്‍ പോലും കൂട്ടാക്കാതിരുന്ന മോദിയെ കളിയാക്കാനാണ് രാജ്ദീപ് ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതെന്നാണ് കരുതേണ്ടത്. എല്ലാ വാർത്താ ചാനലുകളിലും ഏപ്രിൽ 9ന്, വോട്ടെടുപ്പ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് ഈ സംവാദം സംപ്രേഷണം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ രാജ്ദിപിന്റെ ട്വീറ്റിനെ അതേപടി റിപ്പോർട്ട് ചെയ്യുകയാണ് അഴിമുഖം ചെയ്തിരുന്നത്. രാജ്ദീപ് സർദേശായിയെപ്പോലൊരു മുതിർന്ന മാധ്യമപ്രവർത്തകൻ അങ്ങേയറ്റം നിർണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്ന വേളയിൽ ഇത്തരമൊരു ട്വീറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ കഴിയാതെ പോയതിൽ ഞങ്ങൾ ഖേദിക്കുന്നു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനിടയായതില്‍ അതിയായി ദുഖിക്കുന്നു.

This post was last modified on April 1, 2019 2:35 pm