X

ജമ്മു കാശ്മീർ വിഭജനം, പ്രത്യേകപദവി റദ്ദാക്കല്‍: വലിയ ഭൂരിപക്ഷത്തോടെ രാജ്യസഭ പാസാക്കി

125 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ 61 പേർ എതിർത്തു വോട്ട് ചെയ്തു. 

ജമ്മു കാശ്മീരിന് നൽകി വന്നിരുന്ന പ്രത്യേകപദവി ഇല്ലാതാക്കിക്കൊണ്ട് ഭരണഘടനയുടെ 370, 35A  അനുച്ഛേദങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള പ്രമേയം രാജ്യസഭ പാസാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്. എൻഡിഎ ഘടക കക്ഷിയായ ജെഡിയു ബില്ലിനെതിരെ രംഗത്തെത്തിയപ്പോൾ പ്രതിപക്ഷത്തെ വിവിധ പാർട്ടികളുടെ പിന്തുണയോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്. ബിഎസ്പി, എഐഎഡിഎംകെ, ആംആദ്മി പാർട്ടികൾ ബില്ലിലെ പിന്തുണച്ചു. 125 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ 61 പേർ എതിർത്തു വോട്ട് ചെയ്തു.

നാല് ഘട്ടങ്ങളായാണ് പ്രമേയം പാസാക്കിയത്. ഇതിൽ ജമ്മു കശ്മീർ സാമ്പത്തിക സംവരണ ബില്ലാണ് ആദ്യം പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബിൽ പാസായത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാകും. ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പ്രമേയത്തിമേലാണ് വോട്ടെടുപ്പ് നടന്നത്.


അതേസമയം, ജമ്മുകാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത് താൽക്കാലികമായി മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. കേന്ദ്ര ഭരണപ്രദേശമാക്കുന്നതെന്തിനെന്ന് കോൺഗ്രസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കാശ്മീരിലെ രക്തചൊരിച്ചിൽ അവസാനിപ്പിക്കാനാണ് ജമ്മു കാശ്മീരിന് നൽകി വന്നിരുന്ന പ്രത്യേകപദവി എടുത്തുകളഞ്ഞുകൊണ്ട് ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ വ്യക്തമാക്കി. രാജ്യസഭയിൽ കശ്മീർ ചർച്ചയ്ക്ക മറുപടിയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയ വന്നിരുന്ന ആർട്ടിക്കിൾ 370 ഭീകരവാദം വളരുന്നതിന് കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല, എന്താണ് വോട്ട് ബാങ്ക് രാഷ്ട്രീയം, മുസ്ലീംങ്ങൾ മാത്രമാണോ കാശ്മീരിൽ ജീവിക്കുന്നത്. അവിടെ ഹിന്ദുക്കളുണ്ട്, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികളുണ്ട്. ആര്‍ട്ടിക്കിൾ 370 എല്ലാവർക്കും നല്ലതാണോ, അത് തെറ്റാണെങ്കിൽ എല്ലാവർക്കും തെറ്റാണ്.

കാശ്മീരിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ആര്‍ട്ടിക്കിൽ 370, 35 എ സംസ്ഥാനത്തിന് ദോഷമാണ്. ഈ രണ്ട് വകുപ്പുകളും സംസ്ഥാനത്തെ ജനാധിപത്യ വ്യവസ്ഥയെ തടയുന്നതാണ്. അത് വികസനത്തെ തടയുകയാണെന്നും അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.

ബിഎസ്പി ബില്ലിനെ പിന്തുണയ്ക്കുന്നു. എന്തുകൊണ്ടെന്നാൽ പുതിയ നടപടി സംവരണത്തിന് അവസരം ഉണ്ടാക്കുന്നു എന്നതാണ് കാരണം. പുതിയ ഭേതഗതി നിലവിൽ വരുന്നതോടെ കാശ്മീർ യഥാർത്ഥത്തിൽ ഇന്ത്യുയുടെ ഭാഗമാവും. ഇതര സംസ്ഥാന വിവാഹങ്ങൾ പോലും വ്യാപിക്കും. ഇപ്പോൾ കാശ്മമീരിയായ ഒരു പെൺകുട്ടി മറ്റ് സംസ്ഥാനക്കാരായ ഒരാളെ വിവാഹം ചെയ്താൽ അവരുടെ കുട്ടികൾക്ക് കാശ്മീരിലെ സ്വത്തിന് അവകാശമുണ്ടായിരുന്നില്ല. ഈ അവസ്ഥ ഇല്ലാതാവുമെന്നും അമിത് ഷാ വ്യക്തമാക്കുന്നു. പ്രമേയത്തിൽ അൽപ സമയത്തിനകം രാജ്യസഭയിൽ വോട്ടെടുപ്പ് നടക്കും.

അതിനിടെ വ്യാപക പ്രതിഷേധമാണ് ലോക്സഭയിൽ ബില്ലിനെതിരെ ഉയർന്നിരുന്നു. പിഡിപി അംഗങ്ങൾ ബില്ല് കീറിയെറഞ്ഞ് പ്രതിഷേധിച്ചു.

This post was last modified on August 5, 2019 8:23 pm

Related Post
Leave a Comment