X

ആദ്യലക്ഷ്യം ബിജെപിയെ പുറത്താക്കൽ; പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കാം

1977ൽ, അടിയന്തിരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിക്കെതിരെ പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടിയല്ല പ്രതിപക്ഷം തെരഞ്ഞെടുപ്പിനു നിന്നത്. പിന്നീട് എല്ലാ കക്ഷികളുടെയും പിന്തുണയോടെ മൊറാർജി ദേശായി പ്രധാനമന്ത്രിയായി. സമാനമായ രീതിയിലായിരിക്കണം മോദി സർക്കാരിനെ നേരിടേണ്ടതെന്ന് പവാർ പറഞ്ഞു.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ബിജെപിയെ പുറത്താക്കുന്നതിനാണ് ആദ്യത്തെ പരിഗണന നൽകേണ്ടതെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്ന് അതിനു ശേഷം തീരുമാനിക്കാം. എൻസിപി കോർ കമ്മറ്റി യോഗത്തിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടേണ്ടതില്ലെന്ന നിലപാട് ശരത് പവാർ വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിനു ശേഷം എല്ലാവരും ഒരുമിച്ചിരുന്ന തീരുമാനിക്കേണ്ട കാര്യമാണ് ആരാകണം പ്രധാനമന്ത്രിയെന്നത്. ഏതു പാർട്ടിയാണോ കൂടുതൽ സീറ്റ് നേടുന്നത് ആ പാർട്ടിക്ക് പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിക്കാം. പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ആഹ്ലാദകരമാണെന്നും ശരത് പവാർ പറഞ്ഞു.

1977ൽ, അടിയന്തിരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിക്കെതിരെ പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടിയല്ല പ്രതിപക്ഷം തെരഞ്ഞെടുപ്പിനു നിന്നത്. പിന്നീട് എല്ലാ കക്ഷികളുടെയും പിന്തുണയോടെ മൊറാർജി ദേശായി പ്രധാനമന്ത്രിയായി. സമാനമായ രീതിയിലായിരിക്കണം മോദി സർക്കാരിനെ നേരിടേണ്ടതെന്ന് പവാർ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾ വിലയിരുത്തിയാകും എൻസിപിയുടെ നിലപാടുകളെന്നും പവാർ പറഞ്ഞു. ബിജെപിയെ വീഴ്ത്താൻ സഹായകമായ വഴികളാണ് തേടുക. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ബിജെപിയിതര കക്ഷികളെ കൂടെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on August 28, 2018 1:23 pm