കര്‍ണാടകയില്‍ രാജി വച്ച 11 എംഎല്‍എമാരടക്കം 18 എംഎല്‍എമാര്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുത്തില്ല. 104 സീറ്റിലേയ്ക്ക് ചുരുങ്ങി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ നിയമസഭയിലെ ഭൂരിപക്ഷം നഷ്ടമായിരിക്കുന്നതിന് പിന്നാലെയാണ് കൂടുതല്‍ പേര് യോഗം ബഹിഷ്കരിച്ചത്. മൂന്ന് എംഎല്‍എമാര്‍ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് കഴിഞ്ഞ മാസം സസ്പെന്‍ഡ് ചെയ്ത റോഷന് ബെയ്ഗ് ആണ് ഒടുവില്‍ രാജി വച്ചത്. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ റോഷന് ബെയ്ഗ് നേരത്തെ കോമാളി എന്ന് വിളിച്ചിരുന്നു. റോഷന് ബെയ്ഗ് രാജി വച്ചതോടെ സര്‍ക്കാരിനുള്ള പിന്തുണ 103 ആയി ചുരുങ്ങി. അതേസമയം വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് വിമത എംഎല്‍എമാരെ മുംബൈയിലെ സോഫിടെല്‍ ഹോട്ടലില്‍ നിന്ന് മാറ്റി. ഇതുവരെ മൂന്ന് എംഎല്‍എമാര്‍ രാജി വച്ച ജെഡിഎസ് കൂടുതല്‍ എംഎല്‍എമാര്‍ പോകുന്നത് തടയാനായി ഇവരെ ബംഗളൂരുവിന് സമീപമുള്ള റിസോര്‍ട്ടിലേയ്ക്ക് മാറ്റി.
This post was last modified on July 9, 2019 3:13 pm
Leave a Comment