X

സുപ്രീംകോടതിയുടെ റാഫേല്‍ ജഡ്ജ്മെന്റ്: ഒരു വിദ്യാർത്ഥിയാണ് ഇങ്ങനെ കോപ്പിയടിച്ചിരുന്നതെങ്കിലോ?

സുപ്രീംകോടതി ജഡ്ജ്മെന്റിനെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കവെ ഷൂരി ഒരു ചെറിയ കഥയും പറയുന്നുണ്ട്.

മുൻ കേന്ദ്രമന്ത്രിയും ഹരജിക്കാരിലൊരാളുമായ അരുൺ ഷൂരി റാഫേൽ അഴിമതിക്കേസിൽ വന്ന സുപ്രീംകോടതി ജഡ്ജ്മെന്റിനെ കീറിമുറിച്ച് കാണിക്കുകയാണ്.

ജഡ്ജ്മെന്റിന്റെ ഓരോ പാരാഗ്രാഫും ഇഴകീറി വിമർശിക്കുന്നു അരുൺ ഷൂരി. “മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ ആശ്രയിക്കുന്നതിനെപ്രതി സുപ്രീംകോടതി ജഡ്ജ്മെന്റിൽ എല്ലാവരെയും വഴക്കു പറയുകയാണ്. ഇത് ചെയ്യുന്നത് ഒരു വാർത്താക്കുറിപ്പിനെ ആശ്രയിച്ചാണെന്നതാണ് രസകരമായ സംഗതി. എന്നുമാത്രമല്ല, ജഡ്ജ്മെന്റ് ആശ്രയിച്ചിരിക്കുന്നത് തങ്ങൾ വ്യവഹാരവിധേയമാക്കുന്ന സർക്കാർ തന്നെ പുറത്തിറക്കിയ വാർത്താക്കുറിപ്പിനെയാണ് ആശ്രയിക്കുന്നത്. ആരുടെ വാർത്താക്കുറിപ്പാണ് സർക്കാർ തങ്ങളുടെ പ്രസ് റിലീസായി പുറത്തുവിട്ടത് എന്നതു കൂടി അറിയണം. കോടതി വ്യവഹാരവിധേയമാക്കുന്ന അതേ കമ്പനിയുടെ വാർത്താക്കുറിപ്പ്!”

സുപ്രീംകോടതി ജഡ്ജ്മെന്റിനെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കവെ ഷൂരി ഒരു ചെറിയ കഥയും പറയുന്നുണ്ട്:

ചെറിയ കുട്ടികളുടെ സ്കൂളിൽ നടന്ന ഒരു കഥയാണ്. കുട്ടികൾക്ക് ടീച്ചർ ഹോംവർക്ക് നൽകി. കുട്ടികളുടെ ഗൃഹപാഠ നോട്ടുബുക്കുകൾ ടീച്ചർ പരിശോധിച്ചു. പിറ്റേന്ന് കുട്ടികളെ ഓരോരുത്തരെയായി വിളിച്ച് നോട്ടുബുക്ക് തിരികെ കൊടുക്കുകയാണ്. ‘സഞ്ജയ്,’ അവർ വിളിച്ചു. സഞ്ജയ് ടീച്ചറുടെ അരികിലെത്തി. അവർ അവന്റെ നോട്ടുബുക്ക് തുറന്നു. എല്ലാം ചുവപ്പ് വരച്ചിട്ടിരിക്കുന്നു. നിറയെ തെറ്റുകൾ. അവർക്ക് ദേഷ്യം വന്നു. “ഒരാളൊറ്റയ്ക്ക് എങ്ങനെ ഇത്രയും തെറ്റുകൾ വരുത്തുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല!”

സഞ്ജയ് മറുപടി പറഞ്ഞു: “ടീച്ചര്‍ എന്റെ അച്ഛൻ എന്നെ സഹായിച്ചിരുന്നു.”

അരുൺ ഷൂരിയുടെ ലേഖനം

“സർക്കാർ സുപ്രീംകോടതിയിൽ ഒരു കുറിപ്പ് സീൽ ചെയ്ത കവറിൽ സമർപ്പിച്ചിരുന്നു. നമുക്കറിയാവുന്നിടത്തോളം, സുപ്രീംകോടതിയിലെ ആരോ അതിനെ തെറ്റായി മനസ്സിലാക്കുയും കുറച്ചൊന്ന് നന്നാക്കിയെടുത്ത് സർക്കാരിന് സൗകര്യപ്രദമായ രീതിയിലേക്ക് മാറ്റുകയും ചെയ്തു.

സർക്കാർ മറ്റൊരു കുറിപ്പു കൂടി നൽകുകയുണ്ടായി. ഇതിൽ 36 റാഫേൽ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലേക്ക് നയിച്ച തീരുമാനമെടുക്കൽ പ്രക്രിയകളും നടപടിക്രമങ്ങളും വിവരിക്കുന്നു. ഒരു സത്യവാങ്മൂലം ആണെന്നുറപ്പിക്കാനുള്ള യാതൊന്നും ഇതിലില്ലെന്നും കാണണം. ഈ കുറിപ്പിൽ ആരും ഒപ്പു വെച്ചിട്ടില്ല. തിയ്യതി നൽകിയിട്ടില്ല. എന്നിട്ടും സുപ്രീംകോടതി ഈ കുറിപ്പ് സ്വീകരിച്ചു. എങ്ങനെ?

വിശദമായ വായനയ്ക്ക്