X

മുസ്ലിങ്ങളെ പാകിസ്താനിലേക്കയ്ക്കണമെന്ന് ഹരജി; വാദിക്കാൻ നിന്നാൽ നഷ്ടമാകുമെന്ന് സൂചിപ്പിച്ച് ജസ്റ്റിസ് നരിമാൻ; പിൻവാങ്ങി അഭിഭാഷകൻ

ഇന്ത്യൻ മുസ്ലിങ്ങളെ പാകിസ്താനിലേക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് വിനീത് സാരൺ എന്നിവരുടെ ബഞ്ചിലേക്കാണ് ഈ ഹരജി എത്തിയത്.

ഹരജിക്കാരന്റെ അഭിഭാഷകനോട് ഹരജി ഉറക്കെ വായിക്കാൻ നരിമാൻ ആവശ്യപ്പെടുകയായിരുന്നു. ‘ശരിക്കും ഇത് നിങ്ങൾക്ക് വാദിക്കണോ? വാദം കേൾക്കാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ നിങ്ങൾക്കെതിരെ നടപടിയുമുണ്ടാകും’ -ഹരജി വായിച്ചു കേട്ട് അസ്വസ്ഥനായ നരിമാൻ ഉറക്കെ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ജസ്റ്റിസ് നരിമാന്റെ പ്രസ്താവന കേട്ടതോടെ അഭിഭാഷകൻ പിൻവാങ്ങുകയായിരുന്നു.