X

മോദിയുടെ നടപടി ശക്തമായിരുന്നു,; പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ്

നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവ് ഗീതാഗോപിനാഥ് പ്രോജക്ട് സിന്‍ഡിക്കേറ്റിന് നല്‍കിയ ലേഖനം ശ്രദ്ധേയമാവുകയാണ്. നോട്ട് നിരോധനത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണ് ഗീതാ പങ്കു വയ്ക്കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ധനശാസ്ത്രത്തില്‍ പ്രോഫസറായ ഗീതയുടെ വാക്കുകള്‍-

500-ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് നവംബര്‍ 8-ന് രാത്രി 8.15-നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ നോട്ടുകള്‍ക്ക് പകരമായി 500-ന്റെയും 2000-ന്റെയും നോട്ടുകളായിരിക്കും ഇനി പ്രാബല്യത്തില്‍ വരുകയെന്നും മോദി അറിയിച്ചു. മോദിയുടെ നോട്ട് നിരോധനം കാരണം ഇന്ത്യയിലെ 85% പണവിനിമയത്തെയും ഒറ്റയടിക്ക് ബാധിച്ചു. ദൃഷ്ടാന്തമില്ലാത്ത മോദിയുടെ ഈ ശക്തമായ നടപടി രാജ്യത്തെ മുഴുവനും അമ്പരപ്പിച്ചു.

മോദി സര്‍ക്കാര്‍ ഇതുകൊണ്ട് ലക്ഷ്യം വച്ചത് കള്ളപ്പണകാര്‍, കള്ളനോട്ടടികാര്‍, നികുതിവെട്ടിപ്പുകാര്‍, മയക്കുമരുന്നു കച്ചവടകാര്‍, കളളക്കടത്തുകാര്‍, അഴിമതികാര്‍, തീവ്രവാദികള്‍ തുടങ്ങിയവരെയാണ്. ആദ്യമൊക്കെ രാജ്യത്തെ നികുതി കൊടുക്കുന്ന ശമ്പള ഉദ്യോഗസ്ഥരും പാവപ്പെട്ടവരും അത്യാഹ്ലാദത്തോടെയാണ് ഈ നടപടിയെ സ്വാഗതം ചെയ്തത്. കള്ളത്തരത്തിലൂടെ സമ്പാദിച്ചവരോടുള്ള മധുര പ്രതികാരമായിട്ട് ആ പാവങ്ങള്‍ ഇതിനെ കണ്ടു. കള്ളപ്പണകാര്‍ അവരുടെ പണം നദിയില്‍ ഒഴുക്കി കളയുകയാണെന്നും നോട്ടുകള്‍ കത്തിച്ചു കളയുകയാണെന്നും കഥകള്‍ പരന്നു.

പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെ ആഹ്ലാദങ്ങള്‍ മങ്ങി തുടങ്ങി. ജനങ്ങള്‍ അസഹിഷ്ണുതയുടെ പരമ്യത്തിലെത്തി. കാരണം സര്‍ക്കാര്‍ പുതിയ നോട്ടുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. സാമ്പത്തിക തത്ത്വങ്ങളെ നിന്ദിക്കുന്ന നടപടിയായിരുന്നുവെങ്കില്‍ കൂടിയും മോദിയുടെ നടപടി ശക്തമായിരുന്നു.

കൂടുതല്‍ വായനയ്ക്ക്– https://goo.gl/mdt5Du

This post was last modified on November 25, 2016 6:31 pm