X

നിസാമാബാദിന് ഐശ്വര്യമില്ല; ‘ഇന്ദൂരു’ എന്ന് പേര് മാറ്റണമെന്ന് ബിജെപി എംപി

പേര് പത്താംനൂറ്റാണ്ടിലേതു പോലെയാക്കിക്കിട്ടണമെന്നാണ് ബിജെപി എംപി ആവശ്യപ്പെടുന്നത്.

തെലങ്കാനയിലെ നിസാമാബാദിന്റെ പേര് ‘ഇന്ദൂരു’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ധര്‍മപുരി അർവിന്ദ്. നിസാമാബാദിൽ നിന്നുള്ള ബിജെപി എംപിയാണിദ്ദേഹം.

മനോഹരമായ പേരാണ് ഈ ദേശത്തിനുണ്ടായിരുന്നതെന്നും പിൽക്കാലത്ത് നിസാമിന്റെ പേര് ചേർന്നതോടെ എല്ലാ ഐശ്വര്യവും പോയെന്നും അര്‍വിന്ദ് അവകാശപ്പെട്ടു. നിസാംനഗർ പദ്ധതി മുടങ്ങി, നിസാൻ പഞ്ചസാര ഫാക്ടറി അടച്ചു, കർഷകർക്ക് ഗുണങ്ങളൊന്നും ലഭിക്കുന്നില്ല തുടങ്ങി നിരവധി പ്രശ്നങ്ങൾ നിസാമാബാദ് എന്ന പേര് കാരണം ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ഭാവിയുണ്ടാകണമെങ്കിൽ പേര് മാറ്റി ഇന്ദൂരു എന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പത്താം നൂറ്റാണ്ടിൽ രാഷ്ട്രകൂടർ ഭരിച്ചിരുന്ന കാലത്ത് ഈ സ്ഥലത്തിന്റെ പേര് ഇന്ദ്രപുര എന്നാക്കിയിരുന്നെന്ന് പറയപ്പെടുന്നു. പിന്നീട് നിസാം ഭരണം വന്നപ്പോൾ നിസാമാബാദ് എന്നുമാക്കി. ഈ പേര് പത്താംനൂറ്റാണ്ടിലേതു പോലെയാക്കിക്കിട്ടണമെന്നാണ് ബിജെപി എംപി ആവശ്യപ്പെടുന്നത്.