X

എഎൻഐ സംപ്രേഷണം ചെയ്ത മോദി-അക്ഷയ് കുമാർ അഭിമുഖത്തിനു പിന്നില്‍ സീ മീഡിയ പ്രൊഡക്ഷൻ ടീം എത്തിയതെങ്ങനെ?

അഭിമുഖം നടത്തേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച് അക്ഷയ് കുമാറിന് വിശദമായ പരിശീലനം സീ മീഡിയ എഡിറ്റർമാർ നൽകുകയുണ്ടായി.

ലോകസഭാ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ നടൻ അക്ഷയ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ‘രാഷ്ട്രീയമില്ലാത്ത’ അഭിമുഖത്തിനു പിന്നിൽ പ്രവർത്തിച്ചത് സീ ന്യൂസ് എഡിറ്റോറിയൽ ടീമെന്ന് വെളിപ്പെടുത്തൽ. ദി ക്യിന്റ് ആണ് ഈ റിപ്പോർട്ട് നൽകുന്നത്. അക്ഷയ് കുമാറിനെ അഭിമുഖത്തിനായി സജ്ജമാക്കിയതിനു പിന്നിൽ സീ ന്യൂസിന്റെ എഡിറ്റർമാരുടെ വലിയ അധ്വാനമുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

അഭിമുഖം നടത്തേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച് അക്ഷയ് കുമാറിന് വിശദമായ പരിശീലനം സീ മീഡിയ എഡിറ്റർമാർ നൽകുകയുണ്ടായി. ഇവർ ചോദിക്കാവുന്ന ചോദ്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

സീ മീഡിയയുടെ ടെക്നിക്കൽ ടീം ആണ് ഈ അഭിമുഖം പകർത്തിയതും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ ചെയ്തതും. ഈ ചിത്രീകരണത്തിന്റെ സന്ദർഭത്തിൽ സീ മീഡിയ ടെക്നിക്കൽ ടീമുമൊത്ത് അക്ഷയ് കുമാറും മോദിയും എടുത്ത ചിത്രവും ദി ക്വിന്റ് പുറത്തുവിട്ടിട്ടുണ്ട്.

അതെസമയം എഎൻഐ ആണ് ഈ അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. എഎൻഐക്ക് സ്വന്തമായി പ്രൊഡക്ഷൻ ടീം ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് സീ മീഡിയ പ്രൊഡക്ഷൻ ടീമിനെക്കൊണ്ട് അഭിമുഖത്തിന്റെ പ്രൊഡക്ഷൻ ജോലികൾ ചെയ്യിച്ചതെന്നത് വ്യക്തമല്ല.

This post was last modified on April 27, 2019 8:47 pm

Related Post
Leave a Comment