X

ആര്‍എസ് ശര്‍മയുടെ വിവരങ്ങള്‍ ചോര്‍ന്നത് ആധാറില്‍ നിന്നല്ലെന്നും വിവരങ്ങള്‍ സുരക്ഷിതമെന്നും യുഐഡിഎഐ

ഡാറ്റ പ്രൊട്ടക്ഷന്‍ സംബന്ധിച്ച് പഠിച്ച ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ആര്‍എസ് ശര്‍മയുടെ വാദങ്ങള്‍. ശ്രീകൃഷ്ണ കമ്മിറ്റി ആധാര്‍ ആക്ടില്‍ വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നവിധം ആധാര്‍ ആക്ടില്‍ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്‍മാന്‍ ആര്‍എസ് ശര്‍മയുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നത് ആധാറില്‍ നിന്നല്ലെന്ന് യുഐഡിഎഐ (യുണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യ). ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും അതോറിറ്റി അവകാശപ്പെട്ടു. തന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനുള്ള ആര്‍എസ് ശര്‍മയുടെ വെല്ലുവിളി ഏറ്റെടുത്ത വിസില്‍ ബ്ലോവറും ഗവേഷകനുമായ ഏലിയട്ട് ആല്‍ഡേഴ്‌സണ്‍, ശര്‍മ്മയുടെ പാന്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍, വാട്‌സ് ആപ്പ് പ്രൊഫൈല്‍ ഫോട്ടോ, ഇ മെയില്‍ ഐഡി തുടങ്ങിയവയെല്ലാം ചോര്‍ത്തി കാണിച്ചുകൊടുത്തിരുന്നു.

അതേസമയം ലോകത്തെ ഏറ്റവും വലിയ ഏകീകൃത തിരിച്ചറിയല്‍ പദ്ധതിയെ താറച്ചുകാണിക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്ന് യുഐഡിഎഐ കുറ്റപ്പെടുത്തി. മുന്‍ യുഐഡിഎഐ ഡയറക്ടര്‍ ജനറല്‍ കൂടിയാണ് ആര്‍എസ് ശര്‍മ. ആധാറില്‍ ഇത്രയ്ക്ക് വിശ്വാസമുണ്ടെങ്കില്‍ താങ്കളുടെ നമ്പര്‍ പൂറത്തുവിടൂ എന്ന വെല്ലുവിളി സ്വീകരിച്ചുകൊണ്ടാണ് നമ്പര്‍ നല്‍കിക്കൊണ്ട് ആധാര്‍ വിവരം ചോരുന്നതായി തെളിയിക്കാന്‍ ആര്‍എസ് ശര്‍മ വെല്ലുവിളിച്ചത്. തുടര്‍ന്ന് ഫ്രഞ്ച് ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകന്‍ എന്ന് അവകാശപ്പെടുന്ന ഏലിയട്ട് ആല്‍ഡേഴ്‌സണ്‍ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ആധാര്‍ സുരക്ഷിതമല്ലെന്ന് നേരത്തെയും ഏലിയട്ട് ആന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഡാറ്റ പ്രൊട്ടക്ഷന്‍ സംബന്ധിച്ച പഠിച്ച ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ആര്‍എസ് ശര്‍മയുടെ വാദങ്ങള്‍. ശ്രീകൃഷ്ണ കമ്മിറ്റി ആധാര്‍ ആക്ടില്‍ വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നവിധം ആധാര്‍ ആക്ടില്‍ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പൊതുഅധികാര സംവിധാനങ്ങള്‍ക്ക് മാത്രമേ, വിവരങ്ങള്‍ ലഭ്യമാകാവൂ എന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.