അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയം വിനയത്തോടെ അംഗീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം തന്ന ഛത്തീസ്ഗഡിലേയും മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഈ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ ജനക്ഷേമത്തിനായി അവിശ്രമം പ്രവര്‍ത്തിച്ചിട്ടുണ്ട്. നേടിയ വിജയങ്ങള്‍ക്ക് കോണ്‍ഗ്രസിന് അഭിനന്ദനങ്ങള്‍. തെലങ്കാനയിലെ മികച്ച വിജയത്തിന് കെസിആര്‍ ഗാരുവിനും (മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു) മിസോറാമിലെ വിജയത്തിന് മിസോ നാഷണല്‍ ഫ്രണ്ടിനും അഭിനന്ദനങ്ങള്‍. ബിജെപി പ്രവര്‍ത്തകര്‍ രാപ്പകല്‍ ഭേദമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അധ്വാനിച്ചു. ജയവും പരാജയവും ജീവിതത്തിന്റെ അവിഭാജ്യ ഭാഗങ്ങളാണ്. ഇന്നത്തെ പരാജയം ജനങ്ങളെ കൂടുതലായി സേവിക്കാനും ഇന്ത്യയുടെ വികസനത്തിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും ഞങ്ങളെ പ്രേരിപ്പിക്കുന്നു – മോദി ട്വീറ്റ് ചെയ്തു.
This post was last modified on December 11, 2018 10:33 pm
Leave a Comment