X

കിങ്‌സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ആധിപത്യം

അഴിമുഖം പ്രതിനിധി

രാഹുലിന് പിന്നാലെ രഹാനെയും സെഞ്ച്വറി നേടിയതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് സമ്പൂര്‍ണ്ണ ആധിപത്യം. ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസ് നേടിയ 196 റണ്‍സിനെതിരെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 500 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യക്ക് 304 റണ്‍സിന്റെ ലീഡായി.

ലോകേഷ് രാഹുല്‍ നേടിയ 158 റണ്‍സിന്റയും പൂജാരയും കോഹ്ലിയും യഥാക്രമം നേടിയ 46,44 എന്നീ സ്‌കോറിന്റെയും ബലത്തില്‍ രണ്ടാം ദിവസമവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 358 എന്ന നിലയിലായിരുന്നു. സാഹയെയും മിശ്രയെയും ഉമേഷ് യാദവിനെയും ഒപ്പം കൂട്ടി രഹാനെ നീങ്ങിയതോടെ വിന്‍ഡീസ് ബോളര്‍മാര്‍ തളര്‍ന്നു. 237 പന്തില്‍ 19 ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും സഹായത്തോടെയാണ് രഹാനെ തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്.

സാഹ 47ഉം മിശ്ര 21ഉം റണ്‍സെടുത്തപ്പോള്‍ ഉമേഷ് യാദവ് 19 റണ്‍സും നേടി രഹാനക്ക് ഉറച്ച പിന്തുണ നല്‍കി. വിന്‍ഡീസിനായി 36.1 ഓവറില്‍ 121 റണ്‍സ് വഴങ്ങി റോസ്റ്റണ്‍ ചേസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മഴ കളി തടസ്സപ്പെടുത്തിയതിനാല്‍ മൂന്നാം ദിനം നേരത്തെ കളി അവസാനിപ്പിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ചെറിയ സ്‌കോറിനു വിന്‍ഡീസിനെ ഒതുക്കിയതിന്റെ ആത്മവിശ്വാസത്തിലാകും നാലാം ദിനം ഇന്ത്യ പന്തെറിയാന്‍ എത്തുക. നേരത്തെ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിന്‍ഡീസിനെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ത്തത്.

This post was last modified on August 2, 2016 12:03 pm