അഴിമുഖം പ്രതിനിധി
‘ഇന്ത്യൻ ഇൻ ഷാം’ എന്ന പരദേശി ബ്ലോഗ് ആദ്യ കാഴ്ചയിൽ അമ്മയിൽ നിന്നും നാടൻ ഭക്ഷണത്തിൽ നിന്നും അകന്ന് നിൽക്കുന്നവർ എഴുതുന്ന ഡസൻ കണക്കിന് ബ്ലോഗുകളോട് സമാനമായി തോന്നിയേക്കാം. ചിലയിടങ്ങളിൽ എഴുത്തുകാരൻ അത്തരം സൂചനകള്‍ നല്‍കുന്നുമുണ്ട്. “ഒരു ഒന്നാന്തരം മീൻ കറിക്കായി തിരയുന്നു” തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
എന്നാൽ ‘ഇന്ത്യൻ ഇൻ ഷാം’ എന്നത് കേവലം ഒരു പരദേശി ബ്ലോഗല്ല. മറിച്ചു വിശുദ്ധ യുദ്ധം പ്രഖ്യാപിച്ച സിറിയയിലെ ഒരു ജിഹാദി പോരാളിയുടെ ശബ്ദമാണ്. അവരുടെ വിദ്യാഭ്യാസത്തിനും സേവനങ്ങൾക്കുമായി പണം കണ്ടെത്തുന്നതിന് ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്ത്യയിലെ നൂറുക്കണക്കിന് പ്രമാണിവർഗത്തോട് ഇത് സംവദിക്കുന്നുമുണ്ട്.
ഇന്ത്യൻ ഇന്റലിജൻസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ ബ്ലോഗർ കേരളത്തിൽ നിന്നും 2013-ൽ നാട് വിട്ട് അൽ ഖയിദയുടെ വിഭാഗമായ ജാബത് അൽ-നുസ്രയിൽ ചേർന്ന 27 വയസ്സുകാരനായ അബു താഹിറാണ്. എന്നാൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ തന്‍റെ പേര് അബു താഹിര്‍ അല്ല എന്ന് പറഞ്ഞ അദ്ദേഹം തന്നെ വേണമെങ്കിൽ നിങ്ങൾക്ക് അബു ഉസ്മാൻ എന്ന് വിളിക്കാം എന്നാണ് പറഞ്ഞത്.
കേരളത്തിൽ നിന്നും 21 പേരെ കാണാതായ ഈ സവിശേഷ സാഹചര്യത്തിൽ ഈ ബ്ലോഗും ബ്ലോഗറും ഓൺലൈൻ മാർഗത്തിലൂടെ എത്ര പേർ ജിഹാദിലേക്ക് സ്വാധീനിക്കപ്പെടുന്നു എന്നതിന് ഉൾകാഴ്ച നൽകുന്നതാണ്.
‘ഇന്ത്യൻ ഇൻ ഷാം’ എന്ന ബ്ലോഗിനെ സംബന്ധിച്ചിടത്തോളം വിശുദ്ധ യുദ്ധം എന്നാൽ “ഇസ്ലാമിക രാജ്യങ്ങളെ പ്രതിരോധിക്കുക എന്നതാണ്”. ഉസാമ ബിൻലാദന്റെ മാർഗദർശിയായ അബ്ദുള്ള അസ്സാം തന്‍റെ പ്രധാനപ്പെട്ട രചനയായ “ദ ഡിഫെൻസ് ഓഫ് മുസ്ലിം ലാൻഡ്‌സ്” എന്ന പുസ്തകത്തിൽ പരാമർശിക്കുന്നതും ഇതേ കാര്യമാണ്.” 1300 വർഷം നീണ്ടു നിന്ന ഇസ്ലാമിക ഭരണവും, ലോകം ഭയന്നിരുന്ന സാമ്രാജ്യവും, ദൈവത്തിന്റെ വെളിപാടുകൾക്ക് നിയോഗിക്കപ്പെട്ട ജനതയും, മനുഷ്യത്വത്തെ ഉയർത്തിപ്പിടിച്ച മതവും ഇന്നെവിടെയാണ്,” അസ്സാം തന്‍റെ പുസ്തകത്തില്‍ എഴുതി.
വിമോചനത്തിലേക്കുള്ള പാത എന്നത് ‘ഇന്ത്യൻ ഇൻ ഷാമി’നെയും ആസ്സാമിനെയും സംബന്ധിച്ചിടത്തോളം മുഹമ്മദ് പ്രവാചകൻ പറഞ്ഞതിന് സമാനമാണ്. “വിശ്വാസികളുടെ വാത്സല്യവും, കരുണയും, അനുകമ്പയും ഒരേ ശരീരത്തിന്റെ ഭാഗങ്ങളാണ്. ഏതെങ്കിലും ഒന്നിന് വേദനിച്ചാൽ ശരീരം മുഴുവൻ വേദനിക്കുകയും, തളർച്ചയിലേക്ക് നയിക്കുകയും ചെയ്യും”.
ആസ്സാമിന്റെ ഈ ഉപദേശം ആയിരങ്ങളെയാണ് അൽ ഖയിദയിലേക്ക് ആകര്‍ഷിച്ചത്. ‘ഇന്ത്യൻ ഇൻ ഷാം’ ആഹ്വാനം ചെയ്യുന്നതും ഇസ്ലാമിക മൂല്യങ്ങളിൽ ഒരു ഉട്ടോപ്യ സൃഷ്ടിക്കാനാണ്. അവിടെ അക്രമത്തിന്റെയോ, പിടിച്ചുപറിയുടെയോ അഴിമതിയുടെയോ ഭീക്ഷണി ഉണ്ടാവില്ല. തുല്യ നീതി നടപ്പിലാക്കപ്പെടുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.
ബ്ലോഗിൽ വസ്ത്രാലയങ്ങളുടെയും, വയലുകളുടെയും പടങ്ങളും കാണാം. സിറിയയിൽ പ്രവാചകന്‍റെ കാലത്തേതിന് സമാനമായ ബന്ധങ്ങളാണ് താന്‍ സിറിയയില്‍ കാണുന്നതെന്നും ‘ഇന്ത്യന്‍ ഇന്‍ ഷാം’വ്യക്തമാക്കുന്നു.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മതന്യൂനപക്ഷ വിഭാഗങ്ങളെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും, കുട്ടികളെയും വധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സിറിയയിലെ ആലെപ്പോ, ഇദ്ലിബ് ഭാഗങ്ങളിലാണ് ‘ഇന്ത്യ ഇന്‍ ഷാം’ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ‘ഇന്ത്യന്‍ ഇന്‍ ഷാമി’നെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു വശം മാത്രമാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുന്ന മാധ്യമങ്ങള്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്‍റെ പീഡനകഥകള്‍ മനഃപൂര്‍വ്വം തമസ്കരിച്ചുവെന്നും ‘ഇന്ത്യന്‍ ഇന്‍ ഷാം’ പറയുന്നു.
തന്റെ പോസ്റ്റിലൂടെ റഷ്യന്‍ ബോംബാക്രമണങ്ങളില്‍ അംഗഭംഗം വന്ന കുട്ടികളുടെ ഫോട്ടോ സ്ഥിരമായി പങ്കുവെക്കുന്ന ‘ഇന്ത്യന്‍ ഇന്‍ ഷാം’ ഇവരെ എങ്ങനെ സഹായിക്കാം എന്ന ചോദ്യവും ഉന്നയിക്കുന്നു.
ഇടത്തരം ഇസ്ലാമിക കുടുംബത്തില്‍ ജനിച്ച ‘ഇന്ത്യന്‍ ഇന്‍ ഷാമി’നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അറിവില്ല. എന്നാല്‍ തന്റെ തീരുമാനം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു എന്നും അവര്‍ തന്നെ പിന്തുണച്ചിരുന്നെന്നും അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. കഷ്ടതയിലും ദുരിതങ്ങളിലും കഴിയുന്നവരെ സഹായിക്കുക എന്നത് ഒരു മുസ്ലിമിന്റെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറയുന്നു.
ഇസ്ലാമിക് റേഡിയോ സ്റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ കഴിവുകള്‍ മാധ്യമ മേഖലയില്‍ ആണെന്നും ദോഹയിലേക്ക് പോകുന്നതിന് മുന്പ് താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മാഗസിനിലും പിന്നീട് സിരാറാജിലും പ്രവര്‍ത്തിച്ചിരുന്നു എന്നും ഇന്ത്യന്‍ ഇന്‍ ഷാം പറയുന്നു.
എന്നാല്‍ റേഡിയോയില്‍ കേട്ട ശബ്ദം അബു താഹിറിന്റെയാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് അദേഹത്തിന്റെ മുന്‍കാല സഹപ്രവര്‍ത്തകന്‍ പറഞ്ഞു.
എന്തായാലും ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാവുന്ന ആളുകള്‍ ഇന്ത്യന്‍ ഇന്‍ ഷാമിനെ പോലെ ഉള്ളവരാണ്. മൌലീകവാദ സംഘടനയുടെ തലവനായ അബ്ദുള്‍ റാഷിദ് ഒരു എഞ്ചിനീയറാണ്. അദ്ദേഹം പീസ് കോളേജില്‍ ജോലി ചെയ്യുന്ന അവസരത്തില്‍ ഒരുപാട് വ്യക്തികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ ഉള്ള നവീന മത മൌലീക സംഘടനകള്‍ കേരളത്തില്‍ ധാരാളം ഇടങ്ങളിലായി വ്യാപിച്ചിട്ടുണ്ട്. പൊതുവെ സമൂഹമായി ഇടപെടതെ ഒറ്റപ്പെട്ട നിലയിലാണ് ഇവര്‍ കഴിയുന്നത്. ഉദാഹരണത്തിന് സലഫിസ്റ്റുകള്‍ ആട് വളര്‍ത്തല്‍ നടത്തുന്നവരായാണ് കഴിയുന്നത്.
ഫ്രെഞ്ച് ചിന്തകനായ ഒലിവിയര്‍ റോയ് പറയുന്നത് ഈ സംഘടനകള്‍ തങ്ങളുടെ സാംസ്‌കാരിക പരിതഃസ്ഥിതിയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന വ്യക്തികളെയാണ് ആകര്‍ഷിക്കുന്നത്. ഇത്തരം സംഘടനകള്‍ സാംസ്‌കാരിക പശ്ചാലത്തില്‍ മതത്തെ പുനഃസൃഷ്ടിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം തന്റെ എഴുത്തുകളിലൂടെ പറയുന്നു.
‘ഇന്ത്യന്‍ ഇന്‍ ഷാമി’നെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക ഉട്ടോപ്യ എന്ന ആശയത്തെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല. റഷ്യയുടെ സഹായത്തോടെ സിറിയന്‍ സര്‍ക്കാര്‍ നേടിയ താല്‍ക്കാലിക വിജയം റമദാന്‍ മാസത്തില്‍ തിരിച്ചു നേടിയതായും അദ്ദേഹം വ്യക്തമാക്കി.
This post was last modified on July 18, 2016 6:31 pm
Leave a Comment