X

‘പട പട മഞ്ഞപ്പട ഉന്നം തെറ്റാത്ത മിന്നല്‍ പായിച്ചു മഞ്ഞപ്പട’; ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ കടമ്പകള്‍ കോര്‍ത്തിണക്കി ആരാധകരുടെ വീഡിയോ സോങ്

ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശനം വരെയുള്ള കളികളുടെ വീഡിയോയും 'അലറും കടലല്ലേ' എന്ന് കുറിക്കു കൊള്ളുന്ന വരികളുമായിട്ടാണ് വീഡിയോ മുന്നോട്ട് പോകുന്നത്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലില്‍ ജയിപ്പിച്ചെ അടങ്ങൂവെന്ന വാശിയിലാണ് മഞ്ഞപ്പടയുടെ ഫാന്‍സുകാര്‍. ഏതു യൂറോപ്പ്യന്‍ ക്ലബുകളുടെയും ആരാധകരോട് കിടപിടിക്കുന്ന സന്നാഹങ്ങളാണ് ഇവിടുത്തെ ഫാന്‍സുകാര്‍ ഇന്നത്തെ ഫൈനലിലായി കരുതി വച്ചിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് കൊടുക്കാവുന്ന എല്ലാ ആത്മവിശ്വാസങ്ങളും പല രീതിയിലാണ് മഞ്ഞപ്പട ആരാധകര്‍ ഒരിക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ഞപ്പട എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ എത്തിയ വീഡിയോ ഇതിനോടകം തന്നെ ഒന്നരലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു.
[fb_pe url=”https://www.facebook.com/boliviaremix/videos/749638245200147/” bottom=”30″]
ആദ്യ സീസണില്‍ കൊല്‍ക്കത്തയോട് പരാജയപ്പെട്ട ബ്ലാസ്‌റ്റേഴ്‌സിനെ കാണിച്ചു തുടങ്ങുന്ന വീഡിയോയില്‍ ഈ സീസണിലെ ടീമിന്റെ തുടക്കത്തിലെ തോല്‍വികളും കാണിക്കുന്നു. പിന്നീട് കേരളത്തിലെ ലക്ഷകണക്കിന് ആരാധകരുടെ പിന്‍ന്തുണയോടെ കളത്തിലേക്ക് ചാമ്പ്യന്‍മാരെപ്പോലെ തിരിച്ചു വരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശനം വരെയുള്ള കളികളുടെ വീഡിയോയും ‘അലറും കടലല്ലേ’ എന്ന് കുറിക്കു കൊള്ളുന്ന വരികളുമായിട്ടാണ് വീഡിയോ മുന്നോട്ട് പോകുന്നത്. അവസാനം ‘പട പട മഞ്ഞപ്പട ഉന്നം തെറ്റാത്ത മിന്നല്‍ പായിച്ചു മഞ്ഞപ്പട’ എന്ന അവസാനിപ്പിച്ചു കൊണ്ട് വീഡിയോ കഴിയുമ്പോള്‍ ആരായാലും മഞ്ഞപ്പടയുടെ ആരാധകനായി പോകും.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് നിഖില്‍ തോമസ് സംഗീതത്തില്‍ ശബരീഷ് വര്‍മ്മയാണ് ആലപിച്ചിരിക്കുന്നത്. ബോളിവീയ റിമിക്‌സാണ് വീഡിയോ ചെയ്തിരിക്കുന്നത്.

വീണുപോയ ബ്ലാസ്റ്റേഴ്സിനെ എടുത്തുയര്‍ത്തിയ ആരാധകര്‍ക്ക് അവകാശപ്പെട്ടതാണ് ഈ ഫൈനല്‍

This post was last modified on December 18, 2016 9:31 am

Related Post
Leave a Comment