X

ഇന്ത്യന്‍ വലതുപക്ഷത്തിന് സ്വന്തമായി ആശയങ്ങളുണ്ടോ ?

അഴിമുഖം പ്രതിനിധി

(ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയത്)

ഇന്ത്യയില്‍ ഇടതുപക്ഷം ഇപ്പോള്‍ പരാജയപ്പെട്ട് നില്‍ക്കുകയാണ്. എന്നാല്‍ ഹിന്ദുത്വ വലതുപക്ഷം വിജയിച്ച് നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ വിജയമെന്നത് എല്ലാമാകുന്നില്ല. വിജയം എല്ലാം സാദ്ധ്യമാക്കുന്നുമില്ല. ഇന്ത്യന്‍ വലതുപക്ഷം 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ജയിച്ചു. അധികാരവും നിര്‍ണായകമായ ആധിപത്യവുമെല്ലാം നേടിയിട്ടും അവര്‍ അനുഭവിക്കുന്ന ചില കുറവുകളുണ്ട്. ബൗദ്ധികശേഷി തന്നെയാണ് അതില്‍ പ്രധാനം. ബിജെപി അനുകൂല സംഘടനയായ ഇന്ത്യാ ഫൗണ്ടേഷന്‍ ഗോവയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു.

ബിജെപി ജനറല്‍ സെക്രട്ടറിയാണ് എന്നെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് പുറമെ മറ്റ് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് പരാതിയുള്ള ട്വിറ്റര്‍ ഉപയോക്താക്കളായ കടുത്ത വലതുപക്ഷവാദികളും കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു. അമേരിക്കന്‍ യാഥാസ്ഥിതിക വൈദിക പണ്ഡിതരും മുസ്ലീം യാഥാസ്ഥിതികരും കപട ചരിത്രകാരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.

അവര്‍ മാദ്ധ്യമരംഗത്തും അക്കാഡമിക് രംഗത്തും കടന്നുകയറാന്‍ ശ്രമിക്കുകയാണ്. സിപോയ് എന്ന വാക്ക്  ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യന്‍ പട്ടാളക്കാരെ വിളിച്ചിരുന്ന പേരാണ്. ഇത് ഹിന്ദുത്വ മാസികയായ സ്വരാജ്യയും ഉപയോഗിക്കുന്നു. ഇന്ത്യന്‍ ഉപരിവര്‍ഗത്തില്‍ പെട്ട പലരും സ്വരാജ്യത്ത് വിദേശികളായി മാറിയിരിക്കുന്നു. 1916ല്‍ ഗാന്ധി പറഞ്ഞ പോലെ. കൊളോണിയല്‍ ഭരണകൂടത്തിന്‌റെ തുടര്‍ച്ച തന്നെയാണ് ഇപ്പോളത്തെ ഭരണകൂടവും. പാശ്ചാത്യ സൃഷ്ടികളായ ലിബറലിസം, സെക്കുലറിസം തുടങ്ങിയവയെ എല്ലാം സംശയത്തോടെയാണ് പലരും നോക്കികാണുന്നത്.

എന്നാല്‍ ഇന്ത്യന്‍ വലതുപക്ഷത്തിന് സ്വന്തമായി എന്തെങ്കിലും ആശയമുള്ളതായി തോന്നുന്നില്ല. അതുകൊണ്ടാണ് പ്രാചീന ഇന്ത്യയുമായി ആധുനിക ഇന്ത്യന്‍ ഭരണസംവിധാനങ്ങളെ ബന്ധിപ്പിക്കണമെന്ന ആശയമുയരുന്നത്. ഇത് ഇന്ത്യയുടെ യുവ മാനവവിഭവശേഷി ഉപയോഗപ്പെടുത്തുന്നതില്‍ തടസമുണ്ടാക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം കൂടുതല്‍ കാലവും നെഹ്രു കുടുംബമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചത്. പഴയ ഇന്ത്യന്‍ ഉപരിവര്‍ഗത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഉപരിവര്‍ഗത്തിന്‌റെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാന്‍ കഴിഞ്ഞു എന്നത്. ഇന്ത്യന്‍ വലതുപക്ഷത്തെ താന്‍ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും അവരുടെ രാഷ്ട്രീയഭാവി സംബന്ധിച്ച് തനിക്ക് ബോദ്ധ്യമുണ്ടായിരുന്നുവെന്നും എഴുത്തുകാരന്‍ പാട്രിക് ഫിഞ്ച് പറഞ്ഞു. പ്രാചീന ഇന്ത്യയുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള വലതുപക്ഷ ശ്രമം ഡൊണാള്‍ഡ് ട്രംപിന്‌റെ മേക്ക് അമേരിക്ക ഗ്രേ്റ്റ് എഗൈന്‍ പൊലൊരു ഉട്ടോപ്യയാണ്. ഒരു ഉപരിവര്‍ഗക്കാരന് പകരം മറ്റൊരാള്‍. ഇന്ത്യയില്‍ സിപായിമാരുടെ പുതിയ തലമുറ വരുന്നു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/megEZV

This post was last modified on November 30, 2016 5:08 pm