X

ഇനി ചരിത്രം തിരുത്തിയെഴുതാം, സിന്ധു നദീതട സംസ്‌കാരത്തിന്റെ പഴക്കം 8,000 വര്‍ഷങ്ങള്‍

ഇനി പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതാം, വിവാദങ്ങളില്ലാതെ. സിന്ധു നദീതട സംസ്‌കാര ചരിത്രമാണ് തിരുത്തിയെഴുതേണ്ടി വരുന്നത്. അതിന് വഴി തെളിക്കുന്നത് ഐഐടി ഖരഗ്പൂരിലേയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തലും. ഇത്രയും കാലം ഏവരും കരുതിയിരുന്നതും പഠിച്ചിരുന്നതും പരീക്ഷ എഴുതിയിരുന്നതും സിന്ധു നദിതട സംസ്‌കാരത്തിന് 5,500 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ്. എന്നാല്‍ കുറഞ്ഞത് 8000 വര്‍ഷം പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍. 7,000 ബിസിക്കും 3,000 ബിസിക്കും ഇടയില്‍ നിലനിന്നിരുന്ന ഈജിപ്ഷ്യന്‍ സംസ്‌കാരത്തിനും 6,500 ബിസിക്കും 3,100 ബിസിക്കും ഇടയില്‍ നിലനിന്നിരുന്ന മെസോപ്പൊട്ടേമിയന്‍ സംസ്‌കാരത്തിനും മുമ്പ് സിന്ധു നദീതട സംസ്‌കാരം നിലനിന്നിരുന്നുവെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/mkAZyv

This post was last modified on May 29, 2016 2:10 pm