X

ഗജ ചുഴലിക്കാറ്റ്: ലക്ഷദ്വീപില്‍ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നു

അടുത്ത 24 മണിക്കൂറില്‍ മല്‍സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം

ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് തീരപ്രദേശത്തില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിന് ശേഷമാണ് കവരത്തിക്ക് സമീപപ്രദേശങ്ങളില്‍ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ 85 മുതല്‍ 95 വരെയാണ് കാറ്റിന്റെ വേഗത. അടുത്ത 24 മണിക്കൂറില്‍ മല്‍സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം.

ചെന്നൈക്ക് 740 കിലോ മീറ്റര്‍ മാറി ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ന്യൂനമര്‍ദമായ ഗജ ചുഴലിക്കാറ്റില്‍ 25 മരണം സംഭവിച്ചതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണിക്കൂറിവല്‍ 110 കി.മീ വേഗതില്‍ വീശുന്ന ഗജ ചുഴലിക്കാറ്റില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.

തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നീ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലകളില്‍ മണിക്കൂറില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വേഗത്തിലും ചില അവസരങ്ങളില്‍ 60 കി. മീ വേഗത്തിലും കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

ഗജ ചുഴലിക്കാറ്റില്‍ ഇതുവരെ 76,000ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചത്. തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് ആഞ്ഞു വീശുന്ന കാറ്റ് നാഗപട്ടണത്തിന് സമീപം വേദാരണ്യത്താണ് ഏറ്റവും ശക്തമായി ബാധിച്ചത്. വെളാങ്കണ്ണി പള്ളി ഉള്‍പ്പടെ പലയിടത്തും ചുഴലിക്കാറ്റില്‍ നാശമുണ്ടായി.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കരയിലെത്തിയ കാറ്റ് പിന്നീട് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു. ചുഴലിക്കാറ്റ് ശക്തമായതോടെ പുതുച്ചേരിയില്‍ ആറ് മീറ്ററിലധികം ഉയരത്തില്‍ തിരയടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

This post was last modified on November 17, 2018 4:21 pm

Related Post
Leave a Comment