X

തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

ഗര്‍ഭസ്ഥാവസ്ഥയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പ്രസവിച്ചത് ടോയ്‌ലറ്റിലെന്ന് സംശയം

തൃപ്പൂണിത്തുറ ചൂരക്കാട്ട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ചൂരക്കാട്ട് പൊതിപ്പറമ്പില്‍ പ്രദീപ്-സ്വപ്‌ന ദമ്പതികളുടെ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹം ഒളിപ്പിച്ചതിന് സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. തലയ്ക്ക് ക്ഷതമേറ്റതിനെ തുടര്‍ന്നാണ് നവജാതശിശു മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഗര്‍ഭസ്ഥാവസ്ഥയില്‍ എട്ട് മാസം പ്രായമായിരുന്നു കുട്ടിയ്ക്ക്. പ്രായം തികയാതെ ടോയ്‌ലറ്റിലാണ് പ്രസവം നടന്നതെന്നാണ് കരുതപ്പെടുന്നത്. ഈ സമയത്താകാം തലയ്ക്ക് സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.

അതേസമയം ഗര്‍ഭിണിയായിരുന്ന വിവരം സ്വപ്‌ന മറിച്ചുവച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സ്വപ്നയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കൊലപാതക സാധ്യത ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.