X

ലീ ക്വാന്‍ യൂവിന്റെ നിര്യാണം; സിംഗപ്പൂരില്‍ ഒരാഴ്ച്ചത്തെ ദുഃഖാചരണം

ആധുനീക സിംഗപ്പൂരിന്റെ പിതാവ് എന്നവിശേഷണം പേറുന്ന പ്രഥമ പ്രധാനമന്ത്രി ലീ ക്വാന്‍ യൂവിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാഴ്ച്ചത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പതാക പാതി താഴ്ത്തികെട്ടിയും ദേശീയ റേഡിയോ നിലയങ്ങളിലൂടെ യൂവിന്റെ പ്രശസ്തമായ പ്രസംഗങ്ങള്‍ പ്രക്ഷേപണം ചെയ്യതും തങ്ങളുടെ പ്രിയനേതാവിനോടുള്ള ആദരവ് രാജ്യം പ്രകടമാക്കുന്നുണ്ട്. ഇന്നും നാളെയുമായി നടക്കുന്ന കുടുംബചടങ്ങുകള്‍ക്കുശേഷം ബുധനാഴ്ച്ചയോടെ യൂവിന്റെ മൃതദേഹം പാര്‍ലമെന്റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മാര്‍ച്ച് 29 ന് ആയിരിക്കും ലീ ക്വാന്‍ യൂവിന്റെ സംസ്‌കാരം. തികച്ചും സ്വകാര്യമായിട്ടുള്ള ചടങ്ങായിരിക്കും ഇത്. വിശദമായി വായിക്കുക

http://www.bloomberg.com/news/articles/2015-03-23/singapore-enters-week-long-mourning-as-former-leader-lee-dies

This post was last modified on March 23, 2015 11:17 am