ബ്രസിലില്‍ ഗ്രോത്ര വിഭാഗങ്ങള്‍ പ്രസിഡന്റ് ബോള്‍സാനരോയ്‌ക്കെതിരെ സമരവുമായി രംഗത്ത് . ഭരണഘടനാ അവകാശങ്ങള്‍ക്ക് വേണ്ടി പോലുമല്ല, ജീവിതം നിലനിര്‍ത്താന്‍ വേണ്ടിയാണ് സമരം എന്ന് പറഞ്ഞാണ് ഇവര്‍ സമരത്തിനിറങ്ങുന്നത്. ബോള്‍സാനാരോയുടെ നയപരിപാടികള്‍ ജീവിതം വഴിമുട്ടിച്ചിരിക്കയാണെന്ന് ഇവര്‍ പറയുന്നു.
‘നിത്യേനയുള്ള ഞങ്ങളുടെ നിലനിൽപ്പിനായുള്ള സമരങ്ങൾക്ക് ദൃശ്യത വരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങളുടെ ന്യായമായ ചെറുത്തുനിൽപ്പുകളെ ആയുധങ്ങളുമായെത്തി അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ ചെയ്തികളാണ് യഥാർത്ഥ ഹിംസ. യഥാർത്ഥ അക്രമം.’ ബ്രസീലിലെ വിവിധ ഗോത്ര വർഗ്ഗങ്ങൾ അവരുടെ ഭരണകൂടത്തിനെതിരെ ഇത്തരത്തിൽ സംയുക്ത പ്രസ്താവന ഇറക്കുമ്പോൾ അതിൽ നൂറ്റാണ്ടുകളായി അവർ സ്വന്തം മണ്ണിൽ അനുഭവിക്കേണ്ടി വരുന്ന വംശീയതയുടെയും അപരവൽക്കരണത്തിന്റെയും വേദനയുണ്ട്. തങ്ങളെ ക്രിമിനലുകളാക്കുന്ന, അപകടകാരികളായ ചിത്രീകരിക്കുന്ന, സ്വന്തം ഭൂമിയിൽ നിന്നും ഇറക്കി വിടുന്ന ബ്രസീൽ പ്രസിഡണ്ട് ജൈർ ബോൾസാന്റൊയുടെ നടപടികൾക്കെതിരെ സംഘടിക്കാനൊരുങ്ങുകയാണ് ബ്രസീലിലെ വിവിധ ഗോത്ര വിഭാഗങ്ങൾ.
ഈ ആഴ്ച സർക്കാർ കെട്ടിടങ്ങൾക്കുമുന്പിൽ പരമ്പരാഗത വസ്ത്രം ധരിച്ച് ആയിരക്കണക്കിന് ആദിവാസി ഗോത്ര വിഭാഗങ്ങൾ ഒത്തുകൂടിയാണ് ഗോത്ര വിഭാഗങ്ങളുടെ അവകാശ സംരക്ഷണം എന്ന ആവശ്യം ഉന്നയിക്കുന്നത്.’ ഫ്രീ ലാൻഡ് ക്യാമ്പ്’ എന്നറിയപ്പെടുന്ന രാജ്യത്തിലെ ഏറ്റവും വലിയ പ്രതിഷേധ പരിപാടി മൂന്ന് ദിവസത്തോളം നീണ്ടു നില്‍ക്കും.
ആർട്ടിക്കുലേഷൻ ഓഫ് ഇന്ഡീജിനാസ് പീപ്പിൾ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഇവര്‍ പ്രതിഷേധത്തിനിറങ്ങുന്നത്. ഭക്ഷണത്തിനും വരുമാനത്തിനുമായുള്ള ഗോത്ര വിഭാഗങ്ങളുടെ മാർഗ്ഗങ്ങൾ അടച്ചുകളയുന്ന പ്രസിഡന്റിന്റെ പിന്തിരിപ്പൻ സമീപനം മാറ്റണമെന്നതാണ് ഇവരുടെ പ്രാഥമിക ആവിശ്യം.
‘ഞങ്ങൾ ഭരണഘടനാപരമായ അവകാശത്തിനു പോലുമല്ല പൊരുതുന്നത്, മറിച്ച് സ്വയം നിലനിൽക്കാനുള്ള അടിസ്ഥാന ആവിശ്യത്തിനാണെന്നാണ്’ ഈ ജനത പറയുന്നത്. ആമസോൺ കാടുകളുടെ ജൈവവൈവിധ്യങ്ങൾ കാണാൻ സഞ്ചാരികളെ അനുവദിച്ചുകൊണ്ടുള്ള, അതിന്റെ പേരിൽ പാവപ്പെട്ട ഗോത്ര വിഭാഗങ്ങളെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് ഇറക്കി വിടാനുള്ള സർക്കാരിന്റെയും ഐക്യരാഷ്ട്രസഭയുടെയും നീക്കത്തിനെതിരെയാണ് ഈ വിഭാഗങ്ങളുടെ അടുത്ത വിമർശനം. എന്നാൽ കുറെയധികം സന്നദ്ധ സംഘടനകൾ ഗോത്ര വിഭാഗങ്ങളെ ചൂഷണം ചെയ്യുകയാണെന്നും
തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ബ്രസീൽ സർക്കാരിന്റെ ആക്ഷേപം.
Leave a Comment