X

കഞ്ചാവ് ദിനം; ആഘോഷക്കാരുടെ ഡിമാന്‍ഡിനനുസരിച്ച് കഞ്ചാവ് എത്തിക്കാനാകാതെ വെബ്സൈറ്റ് ക്രാഷായി

പ്രമുഖ ഓൺലൈൻ കഞ്ചാവ് ഡീലറുമാരുടെ വെബ്‌സൈറ്റായ 'ഈസ്' കുറച്ച് നേരത്തിനുള്ളിൽ തന്നെ പ്രവർത്തനരഹിതമായി.

കഞ്ചാവ് മാർച്ചുകൾ, കഞ്ചാവ് പൂർണ്ണമായും നിയമവിധേയമാക്കാനുള്ള പ്രതിഷേധ റാലികൾ, വിവിധ ഭക്ഷണ പദാർത്ഥങ്ങൾക്കൊപ്പം കഞ്ചാവ് വലിച്ചുകൊണ്ടുള്ള ആർപ്പുവിളികൾ, കഞ്ചാവ് പരീക്ഷണങ്ങൾ, കൂട്ട കഞ്ചാവ് വലികൾ.. അങ്ങനെ ഒത്തുചേരലിന്റേയും കഞ്ചാവുവലിയുടെയും ആഘോഷദിനമാണ് അമേരിക്കയ്ക്ക് ‘ഫോർ ട്വന്റി’ (4/20) എന്നറിയപ്പെടുന്ന കഞ്ചാവ് ദിനം. ഈ ദിവസം നാട്ടിലെ കഞ്ചാവ് വലിക്കാരെല്ലാം തെരുവിൽ ഒത്തുകൂടും. വിനോദത്തിനായുള്ള കഞ്ചാവ് വലി നിയമവിധേയമായിട്ടുള്ള ലോകരാജ്യങ്ങളിൽ നിന്നും വിതരണക്കാരും ഉപയോഗിക്കുന്നവരുമെല്ലാം ഒത്തുകൂടുന്ന മുഴുവൻ ട്രിപ്പിന്റെ ദിനമായ ഇത്തവണത്തെ ‘ഏപ്രിൽ 20’ ന് പക്ഷെ വിതരണക്കാരൊക്കെ നന്നായി വെള്ളം കുടിച്ചുപോയി. എത്ര കൊടുത്തിട്ടും വിതരണം ചെയ്തിട്ടും തീരാത്ത ആവിശ്യക്കാരാണ് കഞ്ചാവിന്. നിയമവിധേയമായിട്ടുള്ള പല വെബ്‌സൈറ്റുകളും ആഘോഷങ്ങൾ തുടങ്ങി കുറച്ചുനേരത്തിനുള്ളിൽ തന്നെ ആൾത്തിരക്കു മൂലം തകരാറിലായി.

പ്രമുഖ ഓൺലൈൻ കഞ്ചാവ് ഡീലറുമാരുടെ വെബ്‌സൈറ്റായ ‘ഈസ്’ കുറച്ച് നേരത്തിനുള്ളിൽ തന്നെ പ്രവർത്തനരഹിതമായി. കഞ്ചാവ് ദിനത്തോടനുബന്ധിച്ച് ഡെലിവറി ചാർജുകളില്ലാതെ കഞ്ചാവ് എത്തിക്കുന്ന ‘ഹാപ്പി ഹവർ’ ഓഫർ കൂടി വന്നതോടെ ആഘോഷക്കാർ ഈ സൈറ്റിലേക്കും മൊബൈൽ ആപിലേക്കും ഒഴുകി എന്നാണ് റിപ്പോർട്ടുകൾ. കുറച്ച് നേരം തകരാറിലായി നിന്ന ശേഷം ആളുകൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എന്ന ക്ഷമാപണത്തോടെ കുറച്ച് കൂടി കഞ്ചാവുകൾ സംഭരിച്ച് ഇവർ വീണ്ടുമെത്തി. പക്ഷെ ലോകത്തെ മുഴുവൻ കഞ്ചാവും കൊണ്ടെത്തിച്ചാലും ആവശ്യങ്ങൾ തീരില്ല എന്ന അവസ്ഥയുള്ള യുഎസ്സിലെയും കാനഡയിലെയും ആഘോഷ ദിനത്തിൽ സൈറ്റുകൾ പിന്നെയും തകരാറിലായി. മറ്റ് വെബ്‌സൈറ്റുകളുടെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല.

കഞ്ചാവ് വിൽപ്പന മാത്രമല്ല വിവിധതരം കേക്കുകളുടെയും പിസകളുടെയും വില്പനയും ഈ ദിനത്തിൽ പൊടിപൊടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കഞ്ചാവ് ദിനത്തോടനുബന്ധിച്ച് പല പ്രമുഖ ഹോട്ടലുകളും വമ്പിച്ച ഓഫറുകൾ നൽകിയിരുന്നു. പിസ്സ ഹട്ടും ബെൻ ആൻഡ് ജെറി ഐസ്ക്രീം കമ്പനിയും ഓഫറുകൾ നൽകിയെന്ന് മാത്രമല്ല വിവിധ തരം പുതിയ കേക്കുകളും ഡെസ്സേർട്ടുകളും ആഘോഷക്കാർക്കായി ഒരുക്കുകയും ചെയ്തിരുന്നു.

This post was last modified on April 22, 2019 9:33 am

Related Post
Leave a Comment