‘ഏറെ തെറ്റിധരിപ്പിക്കപ്പെട്ട ആ ചിത്രത്തെക്കുറിച്ച് ഞാന്‍ തന്നെ പറയാം. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചത് ഞാന്‍ അസ്വാഭാവികമായ രീതിയില്‍ പരിഭ്രാന്തയായിരുന്നത് കൊണ്ടാണ്. എന്റെ ഭര്‍ത്താവിനെ ഉന്നത പദവിയിലെത്തുന്നതിന് ഞാന്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട് എന്നാണ് അദ്ദേഹം എന്നോട് ചെവിയിൽ പറഞ്ഞത്.’ സൈബർ മാധ്യമങ്ങളിൽ താൻ അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ജോ ബിഡനൊപ്പം നിൽക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റിദ്ധാരണ ജനകമായ ചർച്ചകളെ കുറിച്ച് ഒടുവിൽ മുൻ പ്രതിരോധ വകുപ്പ് സെക്രട്ടറി ആഷ് കാര്‍ട്ടറുടെ ഭാര്യ സ്റ്റീഫനി കാർട്ടർ തന്നെ വിശദീകരണവുമായി രംഗത്തെത്തി.
കാർട്ടറിന്റെ തോളിൽ കൈവെച്ചുകൊണ്ട് ബിഡൻ അവരുടെ ചെവിയിൽ എന്തോ മന്ത്രിക്കുന്നത് പോലെയുള്ള ഒരു ചിത്രമാണ് വലിയ ചർച്ചയായത്. ബിഡന്റെ സ്ത്രീകളോടുള്ള പെരുമാറ്റം വളരെ മോശമാണെന്നും അവരുടെ ശരീരത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറുന്നുവെന്നും ഉള്ളതിന്റെ തെളിവായാണ് ഈ ചിത്രം വലിയ പ്രചാരം നേടിയത്. മുൻപ് തന്നെ സ്ത്രീകൾക്ക് മേലുള്ള കടന്നുകയറ്റത്തിന് വിമർശനം നേരിട്ടുള്ള ജോ ബിഡന്റെ ഈ ചിത്രം ആളുകൾ ഏറ്റെടുക്കുകയായിരുന്നു.
2015 ൽ ആഷ് കാര്‍ട്ടറുടെ സത്യപ്രതിജ്ഞ ചടങ്ങിനിടയിലാണ് ചർച്ചയ്ക്ക് ആധാരമായ ചിത്രമെടുക്കുന്നത്. രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും കരുതലും തെളിയിക്കുന്ന ചിത്രത്തെ ഇത്തരത്തിൽ വ്യാഖ്യാനിക്കരുതെന്നാണ് സ്റ്റീഫനി തുറന്നെഴുതുന്നത്. തന്റെ തോളിൽ അദ്ദേഹം കൈവെച്ചത് തന്നെ പിന്തുണയ്ക്കുന്നു എന്ന് കാണിക്കാൻ മാത്രമാണെന്ന് ഇവർ വെളിപ്പെടുത്തുന്നത്.
2014 കാലത്ത് തനിക്ക് ബിഡനിൽ നിന്നുണ്ടായ മോശമായ അനുഭവം നെവാഡ സ്റ്റേറ്റ് അസ്സംബ്ലി വുമൺ ലൂസി ഫ്‌ളോറസ് തുറന്നു പറഞ്ഞിനു തൊട്ടു പിന്നാലെയാണ് ഈ ചിത്രവും വിചാരണ ചെയ്യപ്പെട്ടത്. ബിഡൻ തന്റെ അനുവാദമില്ലാതെ തന്റെ തോളിൽ കൈവെച്ചുവെന്നും തലയിൽ ചുംബിച്ചുവെന്നുമാണ് ‘ദി കട്ട്’ എന്ന പ്രസിദ്ധീകരണത്തിൽ ലൂസി തുറന്നെഴുതിയത്.
എന്നാൽ താൻ എന്തെങ്കിലും ദുരുദ്ദേശത്തോടെ പ്രവർത്തിച്ചതല്ലെന്നും അവരോടുള്ള തന്റെ സ്നേഹവും പിന്തുണയും അറിയിക്കുന്നതിന്റെ ഭാഗമായി ചെയ്തു പോയതാണെന്നുമായിരുന്നു ബിഡാന്റെ മറുപടി. മറ്റുള്ളവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിൽ ഒരു പുനർ വിചിന്തനത്തിന് തയ്യാറാണെന്നും അന്ന് ബിഡൻ വാക്ക് നൽകിയിരുന്നു.
Leave a Comment