X

‘കള്ളക്കളി.. കള്ളക്കളി..’ എന്ന്‌ വിളിച്ച് കൂവിയിട്ട് യാതൊരു കാര്യവുമില്ല ട്രംപ് ഇങ്ങനെയേ ഗോൾഫ് കളിക്കൂ

ട്രംപിന്റെ ഗ്രൗണ്ടിലെ കള്ളക്കളികൾ തുറന്നെഴുതി യഥാർത്ഥത്തിൽ ഇതേ തരത്തിലുള്ള ചതികളാണ് ട്രംപ് അമേരിക്കൻ രാഷ്ട്രീയത്തിലും കളിച്ചുകൊണ്ടിരിക്കുന്നുവെന്ന് സ്ഥാപിക്കുകയാണ് റിക്ക് റെയ്‌ലി

അമേരിക്കൻ പ്രസിഡന്റ്റ് ഡോംണാൾഡ്‌ ട്രംപിന്റെ കൂടെ ഞായറാഴ്ചകളിൽ ഗോൾഫ് കളിക്കാൻ ആരൊക്കെ വന്നിട്ടുണ്ടോ അവരൊക്കെ ഒരേ സ്വരത്തിൽ പറയുന്നത് ട്രംപ് കള്ളക്കളിയുടെ ആശാനാണെന്നാണ്. കണ്ണുതെറ്റിയാൽ അപ്പോൾ കള്ളക്കളി കളിക്കും. ഇനി അഥവാ കണ്ടുപിടിക്കപ്പെട്ടാലും പ്രസിഡന്റ്റിനു യാതൊരു നാണക്കേടുമില്ല. ജയിക്കാനായി എന്ത് ചതിയും ചെയ്യുമത്രേ..! കണ്ണിനു മുന്നിലൂടെയാണ് ട്രംപ് ഓടിച്ചെന്ന് ബോൾ എടുത്ത് ലേക്കിൽ ഇടുന്നതെന്ന് പ്രശസ്ത ഗോൾഫ് കളിക്കാരുൾപ്പടെ എല്ലാവരും പറഞ്ഞാലും അമേരിക്കൻ പ്രസിഡന്റ്റിനു യാതൊരു കുലുക്കവുമില്ല. അദ്ദേഹത്തിന്റെ കളി നിയമങ്ങൾ മറ്റുള്ളവർ കൂടി പാലിച്ചുകൊള്ളണമത്രേ..!

ട്രംപിന്റെ ഗ്രൗണ്ടിലെ കള്ളക്കളികൾ തുറന്നെഴുതി യഥാർത്ഥത്തിൽ ഇതേ തരത്തിലുള്ള ചതികളാണ് ട്രംപ് അമേരിക്കൻ രാഷ്ട്രീയത്തിലും കളിച്ചുകൊണ്ടിരിക്കുന്നുവെന്ന് സ്ഥാപിക്കുകയാണ് റിക്ക് റെയ്‌ലി എന്ന പ്രശസ്ത സ്പോർട്സ് കോളമിസ്റ്റ്. ട്രംപിന്റെ കളിക്കളത്തിലെ വിദ്യകൾ വിവരിക്കുന്ന ‘കമാണ്ടർ ഇൻ ചീറ്റ്; ഹൌ ഗോൾഫ് എക്സ്പ്ലൈൻസ് ട്രംപ്’ എന്ന പുസ്തകം ഇദ്ദേഹം തയ്യാറാക്കുന്നത് ട്രംപുമായുള്ള സ്വന്തം കളിയനുഭവം കൂടി ചേർത്താണ്.

“അദ്ദേഹം നല്ല ഒന്നാംതരമായിട്ട് കള്ളക്കളി കളിക്കും. ആളുകൾ നോക്കികൊണ്ടിരുന്നാലും ശരി ഇല്ലെങ്കിലും ശരി ട്രംപ് കള്ളക്കളിയെ കളിക്കൂ. കൂടെയുള്ളവർക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപെട്ടില്ലെങ്കിലും ട്രംപ് അങ്ങനെയേ കളിക്കൂ. എന്തുകൊണ്ട് കള്ളകളി കളിക്കുന്നുവെന്നൊക്കെ ചോദിച്ചാൽ അത് ട്രംപിന്റെ രീതിയാണ്. നിങ്ങൾ  ഇപ്പോൾ ട്രംപിന്റെ കൂടെ കളിയ്ക്കാൻ പോയാലും അദ്ദേഹം ഇങ്ങനെയൊക്കെ തന്നെയേ കളിക്കൂ.. ” കളിയിൽ കള്ളത്തരം കാണിക്കുക എന്നത് ട്രംപിന്റെ ഒരു ശീലം തന്നെയാണെന്ന് പുസ്തകം സൂചിപ്പിക്കുന്നുണ്ട്.

‘കളിച്ചുനടക്കുന്ന’ കാര്യത്തിൽ മുൻ പ്രസിഡണ്ട് ബരാക്ക് ഒബാമയെ നിരന്തരം വിമര്‍ശിച്ചിരുന്ന ട്രംപ് താൻ അധികാരത്തിൽ എത്തിയപ്പോൾ തന്റെ ഞായറാഴ്ച വൈകുന്നേരങ്ങൾ ഗോൾഫ് കളിക്കായി മാറ്റിവെച്ചത് തന്നെ കള്ളക്കളിയാണെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. ഹോളിന് എത്ര അകലെയാണ് ട്രംപിന്റെ ബോൾ എത്തിയതെങ്കിലും അതൊന്നും ഒരു വിഷയവുമല്ല. ട്രംപ് ഓടിച്ചെല്ലുമ്പോൾ അത് കൃത്യസ്ഥാനത്ത് എത്തിയിരിക്കുമെന്നാണ് ട്രംപിന്റെ കൂടെ ഗോൾഫ് കളിച്ചിട്ടുള്ള പ്രശസ്തർ പറയുന്നത്. നടൻ സാമുവേൽ എൽ ജാക്സൺ, കായികതാരം സൂസൺ പീറ്റേഴ്‌സൺ തുടങ്ങിയവരെല്ലാം ട്രംപിന്റെ കള്ളകളി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

This post was last modified on April 1, 2019 12:35 pm