X

ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കുമെന്ന സൂചനയുമായി ട്രംപ്

ആണവ കരാറിനെ തുടര്‍ന്ന് അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചിരുന്നു. ഇത് പുനസ്ഥാപിക്കണോ എന്ന കാര്യം യുഎസ് കോണ്‍ഗ്രസ് 60 ദിവസത്തിനകം തീരുമാനിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ഇറാനുമായി അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ 2015ല്‍ ഒപ്പുവച്ച ആണവ കരാര്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഉടമ്പടികളില്‍ ഒന്നായിരുന്നുവെന്ന് പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഒരുതരത്തിലും ആണവായുധം കൈവശം വയ്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനാണ് അമേരിക്ക ശ്രമിക്കുക. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അന്താരാഷ്ട്ര ഏജന്‍സികളുടെ പരിശോധനയ്ക്ക് അനുമതി നല്‍കുന്നതുമായ കരാറിനെ തുടര്‍ന്ന് അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചിരുന്നു. ഇത് പുനസ്ഥാപിക്കണോ എന്ന കാര്യം യുഎസ് കോണ്‍ഗ്രസ് 60 ദിവസത്തിനകം തീരുമാനിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ഇറാന്‍ പശ്ചിമേഷ്യയിലെ ഭീകര പ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. അണുബോംബ് നിര്‍മ്മിക്കാന്‍ ഇറാനെ അനുവദിക്കില്ല എന്നും ട്രംപ് പറയുന്നു. ഏതായാലും ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം വീണ്ടു വഷളായേക്കുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ആണവകരാറില്‍ ഒപ്പ് മറ്റ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഈ നിലപാടിനെ അംഗീകരിക്കുന്നില്ല. അമേരിക്കക്ക് പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ആണവകരാറില്‍ ഒപ്പ് വച്ചിട്ടുള്ളത്.