X

ഞാനൊരു സ്ത്രീയാണെന്ന ധാരണയില്‍ ബലാത്സംഗ ഭീഷണി മുഴക്കിയവരുമുണ്ട്

ഇന്ത്യന്‍ പത്രമാധ്യമരംഗത്തെ അന്വേഷണാത്മക രീതികൊണ്ട് പേരെടുത്ത മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ പുസ്തകം ‘കഴുകന്മാരുടെ വിരുന്ന്’ (A Feast of Vultures) പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ വലിയ ചര്‍ച്ചയായി കഴിഞ്ഞു. ആദര്‍ശ് ഫഌറ്റ് അഴിമതിയടക്കം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളിലൂടെ രാഷ്ട്രീയ-ഉദ്യോഗസ്ഥരംഗങ്ങളില്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ജോസി ജോസഫ് തന്റെ പുസ്തകത്തിലൂടെ പുറത്തു പറയുന്ന കാര്യങ്ങളും കൊടുങ്കാറ്റുകള്‍ ഉണ്ടാക്കുന്നവയാണ്.

എന്തുകൊണ്ട് ഇത്തരമൊരു പുസ്തകം എന്ന ചോദ്യത്തിനും അതിന്റെ മുന്നൊരുക്കങ്ങളും ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങളെക്കുറിച്ചും ജോസി ജോസഫ് ഡിഎന്‍എയ്ക്കു നല്‍കുന്ന അഭിമുഖത്തില്‍ പറഞ്ഞു പോകുന്നുണ്ട്.

അഭിമുഖ സംഭാഷണത്തിനിടയില്‍ അദ്ദേഹം പറയുന്നുണ്ട്; 

നിലവിലെ സര്‍ക്കാരിനോ ഭരണസ്ഥാപനങ്ങള്‍ക്കോ എതിരോ വിമര്‍ശനാത്മകമോ ആയ ഒരു വാര്‍ത്ത എഴുതുമ്പോള്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും എനിക്കെതിരായി ഉണ്ടാകുന്ന ട്രോളുകള്‍ എന്നെ അധിക്ഷേപിക്കുന്നവയാണ്. എന്റെ പേരു മുന്‍നിര്‍ത്തി ഞാനൊരു ക്രിസ്ത്യാനിയാണെന്ന തരത്തില്‍ എന്നെയവര്‍ നിന്ദിക്കുന്നു. ചിലര്‍ ഞാനൊരു സ്ത്രീയാണെന്ന ധാരണയില്‍ എന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. ചിലരുടേത് വധഭീഷണിയാണ്…

ജോസി ജോസഫുമായി സിന്ധു ഭട്ടാചാര്യ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക; 

http://goo.gl/ESPXGh

 

This post was last modified on August 15, 2016 8:57 am