X

ഐ പി സി സി ചെയര്‍മാന്‍ ആര്‍ കെ പച്ചൗരിക്കെതിരെ വീണ്ടും ലൈംഗികാരോപണം

ഇന്‍ഡ്യന്‍ പരിസ്ഥി ഗവേഷകനും നൊബേല്‍ സമ്മാന ജേതാവുമായ ആര്‍ കെ പച്ചൗരിക്കെതിരെ പുതിയ ലൈംഗിക പീഢനാരോപണങ്ങളുമായി പഴയ സഹപ്രവര്‍ത്തക രംഗത്ത്. മറ്റൊരു സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഢിപ്പിച്ചു എന്ന പരാതിയില്‍ ഡോ. ആര്‍ കെ പച്ചൗരിക്കെതിരെ ദില്ലി പോലീസ് കഴിഞ്ഞാഴ്ച്ച എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ജനറലാണ് 75 കാരനായ ഡോ. ആര്‍ കെ പച്ചൗരി. തന്റെ ഫോണും കമ്പ്യൂട്ടറും ഹാക്ക് ചെയ്യപെട്ടു എന്നും ലൈംഗിക ചുവകലര്‍ന്ന മെസേജുകളും ഇ മെയിലുകളും ഹാക്ക് ചെയ്തവര്‍ ആണ് അയച്ചതെന്നുമാണ് പച്ചൗരിയുടെ ഭാഷ്യം. അജ്ഞാതയായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന, രണ്ടാമത്തെ ആരോപണം ഉന്നയിച്ച യുവതിയുടെ പ്രസ്താവന വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

http://scroll.in/article/708597/IPCC-chair-RK-Pachauri-cancels-trip-to-Nairobi-after-second-woman-complains-of-sexual-harassment

This post was last modified on February 23, 2015 8:08 pm