X

ജല്‍ദേവി (95)…രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി…

യുപിയിലെ ഖേരാഗഡ് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജല്‍ദേവി ജനവിധി തേടുന്നത്.

93 വയസുകാരായ വിഎസ് അച്യുതാനന്ദനും എം കരുണാനിധിയുമാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കൂടി സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെന്ന് കരുതിയാല്‍ തെറ്റി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തിലും ഏറ്റവും പ്രായം കൂടിയ വ്യക്തികള്‍ ഇവരല്ല. അത് ഉത്തര്‍പ്രദേശിലെ 95കാരിയായ ജല്‍ദേവിയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണെന്നാണ് ജല്‍ദേവിയുടെ അഭിപ്രായം. യുപിയിലെ ഖേരാഗഡ് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജല്‍ദേവി ജനവിധി തേടുന്നത്.

വടി കുത്തി നടന്നും ഇടയ്ക്ക് വീല്‍ ചെയറിലുമൊക്കെയായി ജല്‍ദേവ് വോട്ട് തേടി ഇറങ്ങിയിരിക്കുകയാണ്. കയ്യില്‍ ലാത്തി പോലെയുള്ള വടിയുണ്ട്. അഴിമതിയെ തച്ച് തകര്‍ക്കുമെന്നാണ് അവകാശവാദം. പ്രായം തനിക്കൊരു പ്രശ്‌നമല്ലെന്നും ജല്‍ദേവി പറയുന്നു. മുമ്പ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 12,000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടുള്ള കാര്യവും ജല്‍ദേവി ചൂണ്ടിക്കാട്ടി. നിലവിലെ ഗവണ്‍മെന്റ് ജനങ്ങളെ വഞ്ചിക്കുകയും കുഴപ്പത്തില്‍ ചാടിക്കുകയുമാണ്. അവര്‍ ഈ പണി നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ എന്റെ കയ്യിലുള്ള ലാത്തി പ്രയോഗിക്കും. അഴിമതിയുടെ അടിവേര് പിഴുതെടുക്കുമെന്നും ജല്‍ദേവി വ്യക്തമാക്കി.

This post was last modified on January 28, 2017 11:47 am

Leave a Comment