ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. പ്രതിഷേധത്തിന്‌റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ചെന്നൈ മറീന ബീച്ചിലേയ്ക്കുള്ള വഴികള്‍ അടച്ചു. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി ചെന്നൈ മറീന ബീച്ചില്‍ തടിച്ച് കൂടിയിരുന്നത്. ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമരക്കാര്‍ വഴങ്ങുന്നില്ല. പൊലീസ് വന്നാല്‍ കടലില്‍ ചാടുമെന്നാണ് സമരക്കാരുടെ ഭീഷണി. മറീന ബീച്ചില്‍ വന്‍ പൊലീസ് സന്നാഹമാണുള്ളത്.
ഡിണ്ടിഗലിലും കൃഷ്ണഗിരിയിലും സമരക്കാരെ ഒഴിപ്പിച്ചു. സുപ്രീംകോടതിയുടെ ജല്ലിക്കട്ട് നിരോധനം മറികടക്കാന്‍ നിലവില്‍ ആറ് മാസത്തേയ്ക്ക് സാധുതയുള്ള ഓഡിനന്‍സ് ഇറക്കിയെങ്കിലും സമഗ്രമായ നിയമം വേണമെന്നാണ് സമരക്കാരുടെ ആവശ്യം.
This post was last modified on January 23, 2017 12:28 pm
Leave a Comment