ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധിയെടുക്കല്‍ സമരത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറിന്റെ രൂക്ഷമായ വിമര്‍ശനം. അവന്റെയൊന്നും അമ്മായിയമ്മയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കാനല്ല അവധിയെടുക്കുന്നത് എന്നാണ് ജയശങ്കര്‍ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രസ്താവന. മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ജയശങ്കര്‍ ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമാണെങ്കിലും ഇന്നേവരെ വികാരാധീനമായ പ്രസ്താവനകളോ വിവാദ പ്രസ്താവനകളോ അധികം നടത്തിയിട്ടില്ല. ഉദ്യോഗസ്ഥരുടെ സമരത്തിന് മുഖ്യമന്ത്രി താക്കീത് നല്‍കിയതിനെക്കുറിച്ചാണ് ജയശങ്കര്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ താക്കീതില്‍ വലിയ കാര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം 36 മണിക്കൂര്‍ മുമ്പായിരുന്നു മുഖ്യമന്ത്രി താക്കീത് നല്‍കേണ്ടിയിരുന്നത് എന്നാണ് പ്രതികരിച്ചത്. ഉദ്യോഗസ്ഥര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ നിശബ്ദനായിരുന്ന മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ താക്കീതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
This post was last modified on January 9, 2017 11:55 am
Leave a Comment