X

ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് നേതാവ് കൊച്ചിയില്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് നേതാവ് കൊച്ചിയില്‍ പിടിയില്‍. അങ്കമാലിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് ഏരിയ കമാന്‍ഡന്റ് ആയ ജിതേന്ദ്ര ആണ് പിടിയിലായത്. ഇന്നലെ രാത്രിയിലാണ് ഇയാള്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ പിടിയിലായത്. 2012 മുതല്‍ അങ്കമാലിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഐബി ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. അങ്കമാലിയില്‍ തൊഴിലാളിയായി കഴിഞ്ഞു വരികയായിരുന്നു. യുഎപിഎ നിയമപ്രകരാം ജാര്‍ഖണ്ഡില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

This post was last modified on October 10, 2015 10:32 am