X

ഉനയില്‍ ഒന്നും അവസാനിക്കുന്നില്ല; മനുസ്മൃതി കത്തിക്കാന്‍ ജിഗ്നേഷ് മേവാനി

അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ ആത്മാഭിമാനത്തിന്റെ പോരാട്ടമായിരുന്നു ഉന ദളിത് അത്യാചാര്‍ സമിതിയും അസ്മിത റാലിയും. ഗോസംരക്ഷണത്തിന്റെ പേരില്‍ ചത്ത പശുവിന്റെ തോലുരിച്ച ദളിതരെ നഗ്നരാക്കി മര്‍ദ്ദിച്ചപ്പോഴും അധസ്ഥിതരെന്നു മുദ്രകുത്തി അകലെ നിര്‍ത്തിയപ്പോഴും ഉന ഒരു വലിയ തുടക്കമാകുമെന്ന് സവര്‍ണ അക്രമികള്‍ ചിന്തിച്ചുണ്ടായിരിക്കുകയില്ല. ചത്ത പശുവിനെ മറവ് ചെയ്യലും തോട്ടിപ്പണിയും ഉപേക്ഷിച്ച് ഭൂമിക്കായുള്ള അവകാശത്തിനായി തെരുവിലിറങ്ങിയ ദളിതരുടെ മുന്‍നിരയിലുണ്ടായിരുന്നു ജിഗ്നേഷ് മേവാനിയെന്ന ദളിത് ആക്ടിവിസ്റ്റ്.

മേവാനിയുടെ പ്രവര്‍ത്തനങ്ങള്‍ ഉനയില്‍ അവസാനിച്ചിട്ടില്ല. രാജസ്ഥാന്‍ ഹൈക്കോടതി വളപ്പിലെ മനു സ്മാരകത്തിനു മുന്നിലാണ് അടുത്ത പ്രതിഷേധം. ഹിന്ദുത്വനിയമങ്ങളുടെ സംഹിതയായ മനുസ്മൃതി കത്തിച്ച് അടിച്ചമര്‍ത്തലുകളുടെ നിയമങ്ങള്‍ പൊട്ടിച്ചെറിയാന്‍ ഇന്ത്യയിലുടനീളമുള്ളവരെത്തിച്ചേരും. ഭൂപരിഷ്‌കരണത്തിനും ഭൂനിയമങ്ങള്‍ക്കും വേണ്ടി ഇനിയും സംഘടിക്കേണ്ടതുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും സഹകരണമില്ലാതെയാണ് പ്രവര്‍ത്തനങ്ങള്‍.  മുസ്‌ലിം ന്യൂനപക്ഷങ്ങളും, കര്‍ഷകരും ട്രേഡ് യൂണിയനുകളും ഉനയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയിരുന്നു. ജിഗ്നേഷ് മേവാനി പറയുന്നു.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/Jv51OQ

This post was last modified on August 30, 2016 1:04 pm