X

ജിഷ്ണു പ്രണോയിയുടെ മരണം; നെഹ്റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി

പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു; വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ഒളിവില്‍

ജിഷ്ണു പ്രണോയിയുടെ മരണം നെഹ്റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതിയായി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വൈസ്പ്രിന്‍സിപ്പല്‍ ശക്തിവേലും അദ്ധ്യാപകരായ പ്രവീണ്‍, വിപിന്‍,പി ആര്‍ ഒ സംജിത്ത് വിശ്വനാഥനുമാണ് മറ്റ് പ്രതികള്‍.  ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചു വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പാമ്പാടി നെഹ്റു കോളേജിന് മുന്‍പില്‍ സമരം നടക്കുകയാണ്.

അതേ സമയം വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ഒളിവില്‍ പോയതായാണ് വിവരം. അറസ്റ്റ് ഉണ്ടായേക്കുമെന്ന വിവരം പരന്നതിനെ തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയത്.

This post was last modified on February 13, 2017 12:51 pm

Related Post
Leave a Comment